കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഴിവായത് വന്‍ ദുരന്തം; അധികാരികള്‍ തട്ടിക്കളിക്കുന്നത് കുട്ടികളുടെ ജീവന്‍

വിദ്യാര്‍ത്ഥികള്‍ എത്തും മുന്‍പാണ് മലപ്പുറം വേങ്ങര ഗവ.ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണത്.

  • By Nimisha
Google Oneindia Malayalam News

മലപ്പുറം: വേങ്ങരയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു. സ്‌കൂള്‍ സമയത്തിന് മുമ്പായതിനാല്‍ വന്‍ദുരന്തം ഒഴിവായി. വേങ്ങര ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സി ബ്ലോക്ക് കെട്ടിടമാണ് തകര്‍ന്നുവീണത്. പരീക്ഷാ സമയം ആയതിനാല്‍ കുട്ടികള്‍ എത്തിയിട്ടില്ലായിരുന്നു.

നാല് ക്ലാസ് മുറികളും സ്റ്റേജും ഉള്‍പ്പടെ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ സ്റ്റേജ് ഒഴികെയുള്ള മുഴിവന്‍ ഭാഗവുമാണ് തകര്‍ന്നു വീണത്. പരീക്ഷാ സമയം ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് എത്തിത്തുടങ്ങിയിരുന്നില്ല. തലേ ദിവസം വരെ ഇരുന്ന് പരീക്ഷ എഴുതിയ ക്ലാസ് മുറികള്‍ തകര്‍ന്നു വീണതിന്റെ ഞെട്ടലിലാണ് വിദ്യാര്‍ത്ഥികള്‍.

ഒഴിവായത് വന്‍ ദുരന്തം

ഒഴിവായത് വന്‍ ദുരന്തം

തകര്‍ന്ന കെട്ടിടത്തിലാണ് എട്ടാം ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. പരീക്ഷാ സമയമായതിനാല്‍ ക്ലാസ് ഉണ്ടായിരുന്നില്ല. പ്രധാന കെട്ടിടത്തില്‍ നിന്നും മാറി സ്ഥിതി ചെയ്യുന്നതിനാല്‍ പരീക്ഷാ നടത്തിപ്പില്‍ നിന്നും ക്ലാസ് മുറികള്‍ ഒഴിവാക്കിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.

തകര്‍ന്നു വീണത് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കെട്ടിടം

തകര്‍ന്നു വീണത് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കെട്ടിടം

ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി അംഗീകാരം ലഭിച്ച കെട്ടിടമാണ് തകര്‍ന്നുവീണത്. ഇതിനു മുന്‍പ് പണിത കെട്ടിടങ്ങള്‍ യാതൊരുവിധ തകരാറുകളും സംഭവിക്കാതെ നിലനില്‍ക്കുമ്പോഴാണ് സമീപകാലത്ത് പണിത കെട്ടിടം തകര്‍ന്നുവീണത് എന്നത് ശ്രദ്ധേയമാണ്.

മാനദണ്ഡങ്ങള്‍ പാലിക്കാതെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്

മാനദണ്ഡങ്ങള്‍ പാലിക്കാതെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്

വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിച്ച കെട്ടിടത്തിന് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന ആക്ഷേപം പരക്കെ നിന്നും ഉടര്‍ന്നുവന്നിട്ടുണ്ട്. സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പു വരുത്തേണ്ട ചുമതല ജില്ലാ പഞ്ചായത്ത് അധികൃതര്‍ക്കാണ്. മാനദണ്ഡങ്ങള്‍ പാലിച്ചാണോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

പരിശോധന നടത്താന്‍ ഉത്തരവ്

പരിശോധന നടത്താന്‍ ഉത്തരവ്

മലപ്പുറം ജില്ലയിലെ മുഴുവന്‍ പ്രധാനാധ്യപകരോടും സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സംബന്ധിച്ച് വീണ്ടും പരിശോധന നടത്താന്‍ നിര്‍ദേശിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

English summary
Scores of children studying at the Government Boys Vocational Higher Secondary School, Vengara, had a providential escape as one of the school blocks collapsed on Wednesday morning. The building crash, which took place at 8.45 a.m., would have caused a tragedy had it occurred half an hour later. The students of four classes in the crashed building were to reach the campus a little late owing to examination.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X