Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് വെള്ളം കിട്ടാക്കനിയാവും? ഞെട്ടിക്കും...കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്!!

സ്വകാര്യ കാലാവസ്ഥാ നിരീക്ഷണസ്ഥാപനമായ സ്‌കൈമാറ്റാണ് മുന്നറിയിപ്പ് നല്‍കിയത്

തിരുവനന്തപുരം: കടുത്ത ജലക്ഷാമം കൊണ്ടു പൊറുതിമുട്ടുന്ന കേരളത്തെ ഞെട്ടിച്ച് കാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരാനിരിക്കുന്ന കാലവര്‍ഷത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന കേരളത്തിനു കനത്ത തിരിച്ചടിയേകുന്നതാണ് ഇവരുടെ മുന്നറിയിപ്പ്.

മഴ കുറയും

കേരളത്തില്‍ മഴയുടെ അളവില്‍ കുറവുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും മഴ കുറയുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ സ്ഥാപനമായ സ്‌കൈമാറ്റാണ് ഇത് അറിയിച്ചത്.

കഴിഞ്ഞ വര്‍ഷവും....

2016ലും മഴയുടെ അളവില്‍ കുറവുണ്ടായിരുന്നു. ഇത്തവണയും ഇത് ആവര്‍ത്തിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

95 ശതമാനം

രാജ്യത്ത് സാധാരണയായി ലഭിക്കേണ്ട മഴയുടെ 95 ശതമാനം മാത്രമേ ഇത്തവണ ലഭിക്കാനിടയുള്ളൂ. 96 മുതല്‍ 104 ശതമാനം വരെയാണ് ലഭിക്കേണ്ട മഴയുടെ അളവായി കണക്കാക്കുന്നത്.

കൃത്രിമ മഴയുമില്ല

കടുത്ത ജലക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്തു കൃത്രിമമഴ പെയ്യിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതു പാളിപ്പോവുകയായിരുന്നു. കൃത്രിമഴ പെയ്യിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുമായി സഹകരിക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുകയായിരുന്നു.

എല്ലാം പരാജയം

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നേരത്തേ കൃത്രിമ മഴ പെയ്യിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇവയെല്ലാം പരാജയപ്പെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് കേരളത്തിന്റെ ശ്രമങ്ങളുമായി സഹകരിക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+