മൺസൂൺ ബമ്പർ ഫലം ;10 കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്, ടിക്കറ്റ് വിറ്റത് മൂവാറ്റുപുഴയിൽ
തിരുവനന്തപുരം: ഈ വർഷത്തെ മൺസൂർ ബംബർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.
MD 769524 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചത്. മൂവാറ്റുപുഴയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം. രണ്ടാം സമ്മാനം ഒരു ലക്ഷം വീതം അഞ്ച് പേർക്കാണ് ലഭിച്ചത്. MB 292459, MC 322078, ΜΑ 425569, MD 159426, ΜΕ 224661 എന്നീ നമ്പറുകൾക്കാണ് സമ്മാനം ലഭിച്ചത്. മൂന്നാം സമ്മാനം ΜΑ 668032, MB 592349, MC 136004, MD 421823, ΜΕ 158166 എന്നീ നമ്പറുകൾക്കാണ്. 5 ലക്ഷമാണ് സമ്മാനം.
നാലം സമ്മാനം (3 ലക്ഷം): ΜΑ 328103, MB 777474, MC 203724, MD 721166, ΜΕ 138340
അഞ്ചാം സമ്മാനം ( 5,000): 0269, 0556, 0617, 0898, 1192, 1225, 1492, 1940, 2885, 3371, 4248, 4400, 4638, 5048, 5554, 6566, 6692, 6813, 6860, 6939, 7164, 7402, 7721, 7907, 7971, 7992, 8364, 8924, A, 9126, 9339

MA, MB, MC, MD, ME, MG എന്നീ സീരീസുകളിലുകൾ 45 ലക്ഷം മൺസൂൺ ടിക്കറ്റുകളാണ് ഇത്തവണ പുറത്തിറക്കിയത്. ഇതിൽ ജൂലൈ 29ന് വൈകിട്ട് നാലുവരെയുള്ള കണക്കനുസരിച്ച് 32,90,900 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. 250 രൂപയായിരുന്നു ടിക്കറ്റ് വില.
അതേസമയം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണം ബംബർ ടിക്കറ്റ് പ്രകാശന ചടങ്ങ് മാറ്റി വെച്ചു. വ്യാഴാഴ്ച മുതൽ ടിക്കറ്റുകൾ വിപണിയിലെത്തും.
25 കോടി രൂപയാണ് ഇക്കുറിയും 500 രൂപ വിലയുള്ള ഓണം ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേർക്ക്), മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകൾക്കും രണ്ടു വീതം സമ്മാനമെന്ന കണക്കിൽ 20 പേർക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേർക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി ഒൻപതു പേർക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകും. ബിആർ 99 ഓണം ബമ്പർ നറുക്കെടുപ്പിന് 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.












Click it and Unblock the Notifications