മണ്‍സൂണ്‍ ബംപര്‍ 2025: 10 കോടി ആര്‍ക്ക്? ഭാഗ്യശാലിയുടെ കൈയിലെത്തുക ഇത്ര
മണ്‍സൂണ്‍ ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. 31 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് 10 കോടി രൂപ നേടുന്ന ഭാഗ്യവാന്‍ ആരായിരിക്കും എന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിറ്റഴിച്ചിരിക്കുന്നത്.
തിരുവന്തപുരമാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് തൃശൂര്‍ ജില്ലയാണ്. മേയ് 28നാണ് മണ്‍സൂണ്‍ ബംപറിന്റെ ടിക്കറ്റുകള്‍ വിപണിയില്‍ എത്തിയത്. 12 കോടിയുടെ വിഷു ബംപറിന് പിന്നാലെയാണ് 10 കോടിയുമായി മണ്‍സൂണ്‍ ബംപര്‍ എത്തിയത്. ജൂലൈ 19 വരെയുള്ള കണക്ക് പ്രകാരം 31 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റു പോയിട്ടുണ്ട്. 21 പേരെ കോടീശ്വരന്‍മാരാക്കുന്നതായിരുന്നു വിഷ ബംപറിന്റെ സമ്മാനഘടനയെങ്കില്‍ മണ്‍സൂണ്‍ ബംപറില്‍ രണ്ട് കോടീശ്വരന്‍മാര്‍ മാത്രമെ ഉണ്ടാകുകയുള്ളൂ.

മണ്‍സൂണ്‍ ബംപറിന്റെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. ഇത് അഞ്ച് സീരിസുള്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം അഞ്ച് സീരീസുകള്‍ക്ക് ലഭിക്കും. നാലാം സമ്മാനം മൂന്നു ലക്ഷം വീതം അഞ്ച് സീരിസുകള്‍ക്കാണ്. അഞ്ചാം സമ്മാനം 5000 രൂപയാണ്. ആറാം സമ്മാനം 1000, ഏഴാം സമ്മാനം 500, എട്ടാം സമ്മാനം 250 രൂപ എന്നിങ്ങനെയാണ്. 250 രൂപയായിരുന്നു ടിക്കറ്റിന്റെ വില.
അതേസമയം ഒന്നാം സമ്മാനം 10 കോടി രൂപയാണെങ്കിലും ഇത് മുഴുവന്‍ ഭാഗ്യശാലിക്ക് ലഭിക്കില്ല. 10 കോടിയില്‍ നിന്നും 10% ഏജന്റ് കമ്മീഷനാണ്. ഒരു കോടി രൂപയാണിത്. ഇങ്ങനെയാണ് ഭാഗ്യശാലിക്ക് പുറമെ ഒരു കോടീശ്വരന്‍ മണ്‍സൂണ്‍ ബംപറില്‍ ഉണ്ടാകുന്നത്. ഭാഗ്യശാലിയുടെ കൈയിലുള്ള ബാക്കിയുള്ള 9 കോടിയില്‍ നിന്നും 30% നികുതി ഈടാക്കും. അത് ഏകദേശം 2.7 കോടി രൂപയാണ്.
ശേഷം 37 ശതമാനം സര്‍ചാര്‍ജായി ഈടാക്കും. അത് ഏകദേശം 99.9 ലക്ഷം രൂപയായിരിക്കും. കൂടാതെ ആരോഗ്യം, വിദ്യാഭ്യാസം സെസ് എന്നിങ്ങനെ ഏകദേശം 14.79 ലക്ഷം രൂപയും ഈടാക്കും. ഇത്രയും തുക കുറച്ചാല്‍ ഭാഗ്യശാലിക്ക് ബാക്കി കിട്ടുന്നത് ഏകദേശം 5.16 കോടി രൂപയാണ്. സമ്മാനത്തിന് അര്‍ഹരായര്‍ ലോട്ടറി ടിക്കറ്റ് ഉടന്‍ തന്നെ ബാങ്കിലോ ലോട്ടറി വകുപ്പിന്റെ ഓഫീസിലോ നേരിട്ടെത്തി സമര്‍പ്പിക്കണം.
ഫലപ്രഖ്യാപനം കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ സമ്മാനം ക്ലെയിം ചെയ്യേണ്ടതാണ്. വിജയികള്‍ തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡും ഒറിജിനല്‍ സമ്മാന ടിക്കറ്റും സഹിതമാണ് സമ്മാനം ക്ലെയിം ചെയ്യാന്‍ എത്തേണ്ടത്. ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള സമ്മാനങ്ങള്‍ തിരുവനന്തപുരത്തുള്ള ഡയറക്ടറേറ്റിലൂടെയാണ് ലഭിക്കുന്നത്. 5000 രൂപയ്ക്ക് താഴെയുള്ള സമ്മാനത്തുകകള്‍ ലോട്ടറി ഏജന്റില്‍ നിന്നും നേരിട്ട് കൈപ്പറ്റാവുന്നതാണ്.












Click it and Unblock the Notifications