സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; ഇടിമിന്നലിനും കാറ്റിനും സാധ്യത; ഈ ജില്ലക്കാർ ശ്രദ്ധിക്കുക
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു. ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനം കുറഞ്ഞതോടെ തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തമായതിനാൽ കാലവർഷം വരുംദിവസങ്ങളിൽ ശക്തിയാർജിക്കും എന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന സൂചന.
ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യത ഉണ്ട്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ തൃശ്ശൂർ വരെയും, മലപ്പുറം ജില്ലയിലും ആണ് ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് അറിയിപ്പുണ്ട്. മത്സ്യബന്ധനത്തിന് ഉള്ള വിലക്ക് തുടരും.2023 ജൂൺ 18 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച വരെ കേരള - കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേദത്തിൽ കാറ്റടിക്കാൻ സാധ്യ ഉണ്ട്. ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിലും കാറ്റി വീശിയടിച്ചേക്കാം.
ശനിയാഴ്ച വിവിധ ജില്ലകളിൽ മഴ ലഭിച്ചു. കേട്ടയയത്ത് ഏറ്റവും കൂടുതൽ മഴയായ 7.6 സെന്റീമീറ്റർ മഴ ലഭിച്ചു. പാലക്കാട് 5.8 സെന്റീമീറ്റർ മഴയാണ് ലഭിച്ചത്.












Click it and Unblock the Notifications