Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത ദിവസങ്ങളിൽ മഴ കനക്കും; പൊതുജനങ്ങൾ അതീവ ശ്രദ്ധപാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: കേരളത്തിൽ അടുത്തദിവസങ്ങളിൽ മഴ കനക്കുമെന്നും പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്. 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അടുത്ത 5 ദിവസങ്ങളിൽ വ്യാപകമായി ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുണ്ട്.

മഴ പ്രവചനത്തിന്റെ സാഹചര്യത്തിൽ ഇന്നും നാളെയും വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്നും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെയുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Rain

മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്:

ബിപോർജോയ് ചുഴലിക്കാറ്റ്‌ മധ്യകിഴക്കൻ അറബികടലിനു മുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അടുത്ത 5 ദിവസങ്ങളിൽ വ്യാപകമായി ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് അറിയിപ്പ്. മഴ പ്രവചനത്തിന്റെ സാഹചര്യത്തിൽ ഇന്നും നാളെയും വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്നും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെയുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത 4 ദിവസം കേരളതീരത്തു കാറ്റിന്റെ ശക്തി മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വേഗതയിലാകാനും കടൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല. മഴയോടൊപ്പം ഇടിമിന്നലും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ശ്രദ്ധ പാലിക്കേണ്ടതുണ്ട്.

അതേസമയം സംസ്ഥാനത്ത് 5 ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരള-കർണാടക-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ജൂൺ 11 മുതൽ 15 വരെ മത്സ്യബന്ധനത്തിന് പോകരുത് എന്നാണ് അറിയിപ്പ്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+