കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയമോളെ പ്രകോപിപ്പിക്കാൻ ജിത്തു പറഞ്ഞത് ഇതോ? പോലീസ് അന്വേഷിക്കുന്നു...

ജയ മോളെ പ്രകോപിപ്പിക്കാൻ ജിത്തു പറഞ്ഞതെന്താണെന്നും പോലീസ് അന്വേഷിക്കും

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
ജയമോളെ പ്രകോപിപ്പിക്കാൻ മകൻ പറഞ്ഞതെന്ത്?? | Oneindia Malayalam

കൊല്ലം: കേരളത്തെ ഒന്നാകെ നടുക്കിയ സംഭവമായിരുന്നു കൊല്ലം കൊട്ടിയത്ത് പതിനാലുകാരനെ അമ്മ കൊലപ്പെടുത്തിയത്. താനാണ് മകനെ കൊലപ്പെടുത്തിയതെന്നു എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നും വളരെ വ്യക്തമായി തന്നെ ജയ മോൾ പോലീസിനോട് ഏറ്റു പറഞ്ഞിട്ടുണ്ട്. ചെയ്ത കുറ്റം ഏറ്റു പറയുമ്പോൾ ജയയുടെ മുഖത്ത് പ്രത്യേകിച്ച് ഒരു ഭാവ വ്യത്യാസം ഇല്ലായിരുന്നു.

jaya

കൽക്കരിയിൽ നിന്നും ചുണ്ണാമ്പ് കല്ലിൽ നിന്നും വസ്ത്രങ്ങൾ! ' വിനലോൺ' ശരിയ്ക്കും ഒരു താരം തന്നെ!കൽക്കരിയിൽ നിന്നും ചുണ്ണാമ്പ് കല്ലിൽ നിന്നും വസ്ത്രങ്ങൾ! ' വിനലോൺ' ശരിയ്ക്കും ഒരു താരം തന്നെ!

നിലവിൽ പ്രതിയായ ജയ നൽകിയിരിക്കുന്ന മൊഴി വിശ്വസനീയമാണെന്നാണ് പോലീസ് കരുതുന്നത്. അതേസമയം ജയ മോളെ പ്രകോപിപ്പിക്കാൻ ജിത്തു പറഞ്ഞതെന്താണെന്നും പോലീസ് അന്വേഷിക്കും. കൂടാതെ കേസിൽ ജിത്തുവിൻരെ സഹോദരിയേയും മുത്തച്ഛനേയും, അച്ഛനേയും ചോദ്യം ചെയ്യുമെന്നു സിറ്റി പോലീസ് കമ്മീഷ്ണർ ഡോ. എസ് ശ്രീനിവാസ് മനോരമ ന്യൂസിനോട് പറഞ്ഞു.

ധന ഇടപാടുകളിൽ പിടി മുറുക്കി കേന്ദ്രം; ആറുലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണം വാങ്ങിയാല്‍ പണി കിട്ടുംധന ഇടപാടുകളിൽ പിടി മുറുക്കി കേന്ദ്രം; ആറുലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണം വാങ്ങിയാല്‍ പണി കിട്ടും

 ഭർത്യവീട്ടിൽ പോയി

ഭർത്യവീട്ടിൽ പോയി

ഭർതൃകുടുംബത്തിൽ പോയതാണ് മകനോട് പക തോന്നിയതെന്നു ജയ പോലീസിന് മൊഴി നൽകി. വീട്ടിലെത്തിയ മകൻ സ്വത്ത് സംബന്ധമായ കാര്യങ്ങൾ പറഞ്ഞെന്നും ഇതിൽ പെട്ടെന്ന് പ്രകോപിതയായാണ് താൻ മകനെ കഴുത്തിൽ ഷാൾ മുറിക്കു കൊന്നതെന്നും ശേഷം വീട്ടുവളപ്പിലിട്ടു കത്തിച്ചതെന്നും ജയ പോലീസിനോട് പറഞ്ഞു. കൊല നടത്തിയ സംഭവങ്ങൾ വളരെ കൃത്യമായാണ് ജയ പോലീസിനോട് പറഞ്ഞത്. പുലർച്ചെ വരെ ചോദ്യം ചെയ്തിട്ടും പറഞ്ഞ കാര്യങ്ങൾ ജയ മാറ്റി പറഞ്ഞിട്ടില്ല. അതിനാൽ തന്നെ പ്രതി പറഞ്ഞ കാര്യങ്ങൾ വിശ്വസനീയമാണെന്നാണ് പോലീസ് കരുതുന്നത്.

 ജിത്തു പറഞ്ഞതെന്ത്?

ജിത്തു പറഞ്ഞതെന്ത്?

എന്നാൽ ഇപ്പോഴും പോലീസിന് മുന്നിൽ ഉത്തരം കിട്ടാത്ത ചോദ്യമായി നിൽക്കുന്നത് ജയയെ പ്രകോപിപ്പിക്കാനായി ജിത്തു പറഞ്ഞതെന്താണെന്നതാണ്? ''സ്വത്തിന്റെ പേരിലെ വഴക്കാണോ പ്രതിയെ കൊലപാതകത്തിലേയ്ക്ക് നയിച്ചത്'' ഇതിൽ ഇനിയും വ്യക്തത വാരാനുണ്ട്. ഇതിനെ കുറിച്ചാണ് പോലീസ് ഇപ്പോൾ അന്വേഷിച്ചു വരുന്നത്. മകനും അമ്മയും തമ്മിൽ നിലവിൽ ഒരു പ്രശ്നവുമില്ലായിരുന്നു. സനേഹത്തോടെയാണ് കഴിഞ്ഞിരുന്നത്. സംഭവത്തിൽ കൂടുതൽ വ്യക്തത വരാൻ സഹോദരിയേയും പിതാവിനേയും മുത്തച്ഛനേയും പോലീസ് ചോദ്യം ചെയ്യും.

പതറാതെ ജയ മോൾ

പതറാതെ ജയ മോൾ

സ്വത്തം മകനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ചുട്ടരിച്ചിട്ടും പോലീസിൻരെ ചോദ്യത്തിനു ഭാവ വ്യത്യാസമില്ലാതെ കൃത്യമായ മറുപടിയാണ് ജയ നൽകുന്നത്. മകനെ കൊന്നത് എങ്ങനെയാണെന്ന് കൃത്യമായിട്ടാണ് തെളിവെടുപ്പിൽ ജയമോൾ പോലീസിനു കാട്ടി കൊടുത്തത്. അയൽവാസികൾ കൂവി വിളിച്ചെങ്കിലും അസഭ്യം പറഞ്ഞെങ്കിലും ഒരു പതർച്ചയോ പരിഭ്രമമോ പ്രതിയുടെ ഭാഗത്തു നിന്നുണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ടാണ് തെളിവെടുപ്പിനായി പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചത്. ജയ പോലീസിനോടൊപ്പം തെളിവെടുപ്പിന് മുറിക്കുള്ളിലേയ്ക്ക് പോകുമ്പോൾ നിർവികാരനായി ഭർത്താവ് സമീപത്ത് നിൽപ്പുണ്ടായിരുന്നു. ആയാളെ നോക്കാതെ വളരെ കൂസലായാണ് ജയ പോലീസിനോടൊപ്പം അടുക്കളയിലേയ്ക്ക് പോയത്.

 കൃത്യം കൃത്യമായി വിശദീകരിച്ചു

കൃത്യം കൃത്യമായി വിശദീകരിച്ചു

കൊലപാതകം നടത്തിയതെങ്ങനെയാണെന്നും അതിനു ശേഷം ശരീരം എങ്ങനെയാണ് മറവ് ചെയ്തതെന്നും വളരെ കൃത്യമായി തന്നെ ജയ മൊഴി നൽകി. അടുക്കളയിൽ സ്ലാബിന്റെ പുറത്തിരുന്ന മകനൃന്റെ കഴുത്തിൽ ഷാൾ മുറിക്കയതും തുടർന്ന് മകൻ താഴേയ്ക്കു വീണെന്നും ജയപോലീസിനോട് പറഞ്ഞു. ശേഷം കൊലപ്പെടുത്താൻ ഉപയോഗിച്ച തുണിയും തറ വൃത്തിയാക്കാൻ ഉപയോഗിച്ച തുണിയും വീടിന്റെ പിറകു വശത്തു നിന്നു ജയ തന്നെ എടുത്ത് പോലീസിനു നൽകി. പിന്നീട് കുട്ടിയുടെ ശരീര ആദ്യം കത്തിച്ച മതിലിനോട് ചേർന്ന് സ്ഥലവും പിന്നീട് മണ്ണെണ്ണ ഒഴിച്ചു കത്തിച്ച സ്ഥലവും പോലീസിന് ജയ കാട്ടി കൊടുത്തു. മൃതദേഹം കൊണ്ടു പോയതെങ്ങനെയാണെന്നടക്കുമുള്ള കാര്യങ്ങൾ പ്രതി പോലീസിനു കാട്ടി കൊടുത്തു.

English summary
Kerala mother throttles son after tiff over property issues, burns his body
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X