ചൊവ്വാഴ്ച നടത്താനിരുന്ന മോട്ടോർ വാഹന പണിമുടക്ക് മാറ്റി; ജിപിഎസ് ഘടിപ്പിക്കുന്നതില്‍ സാവകാശം!!
തിരുവനന്തപുരം: ജൂൺ 18 ചൊവ്വാഴ്ച മോട്ടോർ വ്യവസായ സംരക്ഷണ സമിതി നടത്താനിരുന്ന മോട്ടാർ വാഹന പണിമുടക്ക് മാറ്റിവെച്ചു. ജൂണ്‍ 26 വിഷയം ചര്‍ച്ചയ്ക്ക് എടുക്കാമെന്ന ഗതാഗതി മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത്. വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നൽകുകയും ടെയ്തിട്ടുണ്ട്.
ചുരുങ്ങിയ സമയത്തിനുള്ളിൽ ജിപിഎസ് ഘടിപ്പിക്കുന്നത് അപ്രായോഗികമാണെന്ന് സമരസമിതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തത്. 26 വരെ ജി.പി.എസ് ഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ സാവകാശം നല്‍കുമെന്നും മന്ത്രി അറിയിച്ചതായി സമരസമിതി അംഗം വ്യക്തമാക്കി.

ഓട്ടോറിക്ഷ ഒഴികയുള്ള പൊതുഗതാഗത വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്ബന്ധമാക്കിയിരുന്നു. എന്നാൽ തുടക്കസമയത്തെ പരിമിതികൾ മൂലം വാഹനപരിശോധന നടത്തി ജിപിഎസ് ഇല്ലാത്തവർക്കെതിരെ പിഴ ഈടാക്കേണ്ടതില്ലെന്നായിരുന്നു മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. ജിപിഎസ് പെട്ടെന്ന് ഘടിപ്പിക്കുക എന്നുള്ളത് അശാസ്ത്രീയമാണെന്നാണ് മോട്ടോർ വാഹന സംരക്ഷണ സമിതിയുടെ വാദം.












Click it and Unblock the Notifications