കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്തെ ഒന്നരലക്ഷത്തോളം പേരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം പാലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഒന്നരലക്ഷത്തോളം പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു. 2016 ഒക്ടോബര്‍ മുതല്‍ ഗതാഗതനിയമം ലംഘിച്ചവര്‍ക്ക് മൂന്നുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍ ഉണ്ടാവുക.

രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 2016 ഒക്ടോബറിലാണ് സുപ്രീംകോടതി ഗതാഗതനിയമം ലംഘിച്ചവര്‍ക്ക് മൂന്നുമാസത്തേക്ക് ലൈസന്‍സ് റദ്ദാക്കണമെന്ന് ഉത്തരവിട്ടത്. എന്നാല്‍, ചില ഇളവുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. ഈ ഇളവുകള്‍ പിന്‍വലിക്കാനാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ തീരുമാനം.

drivinglicence

സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പാക്കിയ സ്ഥലങ്ങളില്‍ 20 ശതമാനം വരെ അപകടങ്ങളില്‍ കുറവുണ്ടായതായി കണ്ടെത്തിയതോടെയാണ് നിയമം കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരം ശനിയാഴ്ച മുതല്‍ പ്രാബല്യത്തിലാകും.

2016 ഒക്ടോബറിനു ശേഷം ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് കേരളത്തിലൊട്ടാകെ 1,58,922 പേരുടെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്യപ്പെടുക. മദ്യപിച്ചു വാഹനമോടിക്കുക. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അമിത വേഗതയില്‍ വാഹനമോടിക്കുക, സിഗ്‌നല്‍ ലംഘിക്കുക തുടങ്ങിയ ഗതാഗതനിയമലംഘനങ്ങളെല്ലാം നടപടിയുടെ പരിധിയില്‍ വരും.

English summary
Kerala Motor Vehicles Department to suspends driving licenses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X