Get Updates
Get notified of breaking news, exclusive insights, and must-see stories!

തീയേറ്ററിൽ പോയി സിനിമ കാണാൻ ഇനി കീശ ചോരും; ടിക്കറ്റ് നിരക്ക് കുത്തനെ കൂടുന്നു!

കേരളത്തിലെ സിനിമാ പ്രേമികൾക്ക് തിരിച്ചടിയായി ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. നിലവിലുള്ള ടിക്കറ്റ് നിരക്കിൽ അഞ്ച് രൂപ മുതൽ 15 രൂപ വരെ വർധനവ് ഉണ്ടാകുമെന്നാണ് സൂചന. സിനിമ ടിക്കറ്റിലെ സർവീസ് ചാർജും സെസും (Cess) പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താൻ സർക്കാർ നിയോഗിച്ച പ്രത്യേക സമിതി ഈ ആഴ്ച റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിലെ ശുപാർശകൾ സർക്കാർ അംഗീകരിക്കുന്നതോടെ സംസ്ഥാനത്തെ തീയേറ്ററുകളിൽ പുതിയ നിരക്ക് നിലവിൽ വരും.

ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന അധിക വരുമാനം പ്രധാനമായും സിനിമാ മേഖലയിലെ കലാകാരന്മാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് സെസ് തുക വർധിപ്പിക്കണമെന്നതാണ് സമിതിയുടെ പ്രധാന ശുപാർശ. സിനിമാ രംഗത്തെ തൊഴിലാളികൾക്കും കലാകാരന്മാർക്കും കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ ഈ തുക വിനിയോഗിക്കും. സർവീസ് ചാർജ് വർധിപ്പിക്കാനുള്ള തീരുമാനം സർക്കാർ നേരത്തെ തന്നെ എടുത്തിരുന്നതാണ്. റിപ്പോർട്ടിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ തന്നെ സർക്കാർ ഇത് നടപ്പിലാക്കാൻ സാധ്യതയുണ്ട്.

kerala-movie-ticket-price-hike-1770789767 jpg

നിലവിൽ ഇന്ധന വിലയും മറ്റ് ജീവിതച്ചെലവുകളും വർധിച്ചു നിൽക്കുന്ന സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് കൂടി കൂടുന്നത് സാധാരണക്കാരായ സിനിമാ പ്രേമികൾക്ക് വലിയ പ്രഹരമാകും. മൾട്ടിപ്ലക്സുകളിലും സാധാരണ തീയേറ്ററുകളിലും ഈ വർധനവ് പ്രതിഫലിക്കും. ഇതോടെ ഫാമിലിയായി സിനിമയ്ക്ക് പോകുന്നവർക്ക് വലിയൊരു തുക അധികമായി ചിലവാക്കേണ്ടി വരും.

സംസ്ഥാനത്തെ സിനിമാ മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാനും കലാകാരന്മാരെ സഹായിക്കാനുമാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും, സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വിനോദം കൂടുതൽ ചിലവേറിയതാകുകയാണ്. സമിതി റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ സർക്കാർ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കും. വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+