കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാദേശിക വികസന ഫണ്ട് വിനിയോഗം, കേരള എംപിമാര്‍ ഏറ്റവും പിന്നില്‍

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തില്‍ കേരളത്തിലെ എംപിമാര്‍ അലംഭാവം കാണിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യസഭാഗം പിവി അബ്ദുള്‍ വഹാബ് ഉള്‍പ്പെടെ 27 അംഗങ്ങള്‍, ഫണ്ടില്‍ നിന്നും ഒരു രൂപപോലും ഇതുവരെ ചിലവഴിച്ചിട്ടില്ല. ലോക്‌സഭാംഗങ്ങളായ കണ്ണൂര്‍ എംപി പികെ ശ്രീമതി, ചാലക്കുടി എംപി ഇന്നസെന്റ്, കോട്ടയം എംപി ജോസ് കെ മാണി, തൃശുര്‍ എംപി സിഎന്‍ ജയദേവന്‍ എന്നിവര്‍ വളരെ കുറഞ്ഞ തുകമാത്രമേ വിനിയോഗിച്ചിട്ടുള്ളൂ.

ലോക്‌സഭയിലെ 67 എംപിമാരും ലോക്‌സഭയിലെ 27 എംപിമാരും ഉള്‍പ്പെടെ 94 എംപിമാര്‍ പ്രാദേശിക വികസനത്തിനായി അവര്‍ക്കു നല്‍കുന്ന ഫണ്ടില്‍ നിന്ന് ഒരുരൂപ പോലും വിനിയോഗിക്കാന്‍ തയ്യാറായിട്ടില്ല. അതില്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയും ഉള്‍പ്പെടും.

parlament

എന്നാല്‍ തനിക്ക് ലഭിച്ച ഫണ്ടില്‍ നിന്ന് 65.77 ശതമാനം വിനിയോഗിച്ച ആറ്റിങ്ങല്‍ എംപി എ സമ്പത്താണ് ലോക്‌സഭാംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ തുക ചിലവാക്കിയത്. രാജ്യസഭയില്‍ ടിഎന്‍ സീമയാണ് ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ചത്. സീമ തനിക്കു ലഭിച്ച ഫണ്ടില്‍ നിന്നും 98.97 ശതമാനം ചിലവാക്കിയിട്ടുണ്ട്.

കേരളത്തിലെ എംപിമാര്‍ ചിലവാക്കിയ തുക പികെ ശ്രീമതി 5.41 ശതമാനം, ഇന്നസെന്റ് 13.81 ശതമാനം, ജോസ് കെ മാണി 13.86 ശതമാനം എന്നിങ്ങനെയാണ്.

English summary
Kerala MPs On Poor Fund Utilisation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X