കേരള എംപിമാര്‍ ബജറ്റ് അവതരണം ബഹിഷ്‌കരിച്ചു; വകവയ്ക്കാതെ കേന്ദ്രം
അഹമ്മദിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടത്തിയാണ് സഭാ നടപടികള്‍ ആരംഭിച്ചത്.
ദില്ലി: എന്‍ഡിഎ സര്‍ക്കാരിന്റെ നാലാം ബജറ്റ് അവതരണം ബഹളത്തില്‍ മുങ്ങി. ബഹളത്തിനിടയിലും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരിപ്പിക്കുകയാണ്. കേരള എംപിമാര്‍ സംയുക്തമായി സഭ ബഹിഷ്‌കരിച്ചു. മുസ്ലിം ലീഗ് എംപിമാരും വിട്ടുനില്‍ക്കുകയാണ്.

മുസ്ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് അന്തരിച്ചിട്ടും സഭാ നടപടികളുമായി മുന്നോട്ട് പോവുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികളിലാണ് എംപിമാരുടെ പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ വര്‍ഷങ്ങളായി തുടരുന്ന മര്യാദ പാലിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.
അഹമ്മദിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടത്തിയാണ് സഭാ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ സിറ്റിങ് എംപിയുടെ മരണത്തോട് ആദരസൂചകമായി ബജറ്റ് അവതരണം നിര്‍ത്തിവയ്ക്കണമെന്നാണ് കേരളത്തില്‍ നിന്നുള്ളവരടക്കമുള്ള പ്രതിപക്ഷ എംപിമാരുടെ ആവശ്യം.












Click it and Unblock the Notifications