കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസഹിഷ്ണുതയാണ് മുഖമുദ്ര, ഇതുപോലൊരു മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തനത്തില്‍ പക്ഷപാദിത്വമുണ്ടെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. രാഷ്ട്രീയ കണ്ണടയിലൂടെയാണ് ചിലര്‍ കാര്യങ്ങള്‍ കാണുന്നത്. അതേ തുടര്‍ന്ന് അര്‍ധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുകയാണ്. ഇത് ധാര്‍മ്മികതയാണോ എന്ന് മാധ്യമലോകം ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് പിന്നാലെ അദ്ദേഹത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാരിനു വേണ്ടി ഗീബല്‍സിയന്‍ ഭാഷയില്‍ കള്ളപ്രചാരണം നടത്തുകയല്ല മാധ്യമധര്‍മ്മമെന്ന് മുഖ്യമന്ത്രി തിരിച്ചറിയണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

 പൊലീസ് സ്റ്റേറ്റായി മാറുമെന്ന്

പൊലീസ് സ്റ്റേറ്റായി മാറുമെന്ന്

കേരളം ഒരു പൊലീസ് സ്റ്റേറ്റായി മാറുമെന്ന് കേരളത്തിലെ ഒരു മാധ്യമം ദേശീയ തലത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഐതീഹ്യത്തെ ചരിത്രത്തിലേക്കും വിശ്വാസത്തെ രാഷ്ട്രീയത്തിലേക്കും കലര്‍ത്താന്‍ കുറേ മാധ്യമങ്ങള്‍ ശ്രമിതക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

 കള്ളപ്രചാരണം നടത്തുകയല്ല

കള്ളപ്രചാരണം നടത്തുകയല്ല


സര്‍ക്കാരിനു വേണ്ടി ഗീബല്‍സിയന്‍ ഭാഷയില്‍ കള്ളപ്രചാരണം നടത്തുകയല്ല മാധ്യമധര്‍മ്മമെന്ന് മുഖ്യമന്ത്രി തിരിച്ചറിയണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കളും നടത്തുന്ന ക്രമക്കേടുകള്‍ക്ക് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കാത്തതാണ് മാധ്യമങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം.

ഒളിപ്പോര് നടത്തുകയാണ്

ഒളിപ്പോര് നടത്തുകയാണ്

ഫാസിസ്റ്റ് ശൈലിയാണ് മുഖ്യമന്ത്രി പിന്തുടരുന്നത്. ആദ്യം പ്രലോഭനങ്ങള്‍ നല്‍കി കൂടെനിര്‍ത്താനും പിന്നെട് സമ്മര്‍ദം ചെലുത്തി വരുതിയിലാക്കാനും ഒടുവില്‍ കടന്നാക്രമണം നടത്തി മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുമാണ് മുഖ്യമന്ത്രിയുടെ ശ്രമം. അന്താരാഷ്ട്ര മാനമുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ തന്റെ ഓഫീസിന്റെ പങ്ക് ഓരോ ദിവസവും വ്യക്തമായി പുറത്ത് വന്നതോടെ മാധ്യമങ്ങളുടെ മുന്നില്‍ നിന്നും ഓടിയൊളിച്ച മുഖ്യമന്ത്രി ഇപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ ഒളിപ്പോര് നടത്തുകയാണ്.

തികഞ്ഞ ഫാസിസ്റ്റായ മുഖ്യമന്ത്രി

തികഞ്ഞ ഫാസിസ്റ്റായ മുഖ്യമന്ത്രി

സത്യം തേടിയുള്ള യാത്രയാണ് മാധ്യമദൗത്യം. കണ്ടെത്തിയ സത്യങ്ങള്‍ ലോകത്തോട് വിളിച്ചു പറയുകയെന്നതാണ് മാധ്യമധര്‍മ്മം. ഇത് മുഖ്യമന്ത്രി മനസ്സിലാക്കുന്നതാണ് ഉചിതം. സ്വതന്ത്രവും നിര്‍ഭയവും നീതിപൂര്‍വവുമായി മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാഹചര്യം സൃഷ്ടിക്കുകയാണ് ജനാധിപത്യ ഭരണകൂടങ്ങള്‍ ചെയ്യേണ്ടത്. തികഞ്ഞ ഫാസിസ്റ്റായ മുഖ്യമന്ത്രി ജനാധിപത്യ സംവിധാനത്തിന് അപമാനമാണ്.

Recommended Video

cmsvideo
Mullappally Ramachandran makes anti woman statement
പരസ്യമായി പുലഭ്യം പറഞ്ഞ

പരസ്യമായി പുലഭ്യം പറഞ്ഞ

അസഹിഷ്ണുതയാണ് മുഖ്യമന്ത്രിയുടെ മുഖമുദ്ര. മാധ്യമപ്രവര്‍ത്തകരെ പരസ്യമായി പുലഭ്യം പറഞ്ഞ ഇതുപോലൊരു മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ പടച്ചുണ്ടാക്കിയ നുണപ്രചരണം ഇന്ത്യയിലെ ഒരു മാധ്യമവും നടത്തിയിട്ടില്ല. ഫാക്ട് ചെക്ക് സംവിധാനം നടപ്പിലാക്കേണ്ടത് സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ക്കാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

അര്‍ധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുന്നു; മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രിഅര്‍ധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുന്നു; മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി

ടീം രാഹുലില്‍ അഴിച്ചുപണിയുണ്ടാവും, കച്ചമുറുക്കി സീനിയേഴ്‌സ്, സോണിയക്ക് വീണ്ടും കത്തയച്ചു?ടീം രാഹുലില്‍ അഴിച്ചുപണിയുണ്ടാവും, കച്ചമുറുക്കി സീനിയേഴ്‌സ്, സോണിയക്ക് വീണ്ടും കത്തയച്ചു?

സിദ്ദീഖ് കാപ്പന്‍ കേസില്‍ യുപി സര്‍ക്കാരിന് നോട്ടീസ്; ഹൈക്കോടതിക്ക് കൈമാറിയേക്കും, ഇനി വെള്ളിയാഴ്ചസിദ്ദീഖ് കാപ്പന്‍ കേസില്‍ യുപി സര്‍ക്കാരിന് നോട്ടീസ്; ഹൈക്കോടതിക്ക് കൈമാറിയേക്കും, ഇനി വെള്ളിയാഴ്ച

സിദ്ധിഖ് കാപ്പനൊപ്പം അറസ്റ്റിലായ മൂന്ന് പേര്‍ക്കും ജാമ്യമില്ല, ചുമത്തിയ കുറ്റങ്ങൾ ഗുരുതരമെന്ന് കോടതിസിദ്ധിഖ് കാപ്പനൊപ്പം അറസ്റ്റിലായ മൂന്ന് പേര്‍ക്കും ജാമ്യമില്ല, ചുമത്തിയ കുറ്റങ്ങൾ ഗുരുതരമെന്ന് കോടതി

English summary
Kerala: Mullappally Ramachandran against CM Pinarayi Vijayan who made a statement against the media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X