കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാരിന് ആശ്വാസം, തദ്ദേശ വാർഡ് വിഭജന ബിൽ നിയമമായി, ഗവർണർ ഒപ്പിട്ടു

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബിൽ നിയമമായി. നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പിട്ടു. വാർഡ് വിഭജന ഓർഡിനൻസിൽ ഒപ്പിടാതെ മടക്കിയ ഗവർണർ നിയമസഭ പാസാക്കിയ ബില്ലിൽ ഒപ്പിട്ടതോടെ സർക്കാരിന് ആശ്വാസമായി.

ടേക്ക് ഓഫിനിടെ ഗോ എയര്‍ വിമാനത്തിന് തീപിടിച്ചു: യാത്രക്കാര്‍ സുരക്ഷിതര്‍, അ‍ജ്ഞാത വസ്തു വന്നിടിച്ചു!ടേക്ക് ഓഫിനിടെ ഗോ എയര്‍ വിമാനത്തിന് തീപിടിച്ചു: യാത്രക്കാര്‍ സുരക്ഷിതര്‍, അ‍ജ്ഞാത വസ്തു വന്നിടിച്ചു!

31നെതിരെ 73 വോട്ടുകൾക്കാണ് നിയമസഭയിൽ ഭേദഗതി ബിൽ പാസായത്. ബിൽ കേന്ദ്രനിയമത്തിന് എതിരല്ലെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എസി മൊയ്ദീൻ പറഞ്ഞിരുന്നു. വാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് ജനാധിപത്യത്തെ ശക്തമാക്കുമെന്നാണ് സർക്കാർ വാദം.

kerala

നേരത്തെ വാർഡ് വിഭജനത്തിനായി ഓർഡിനൻസ് ഇറക്കിയെങ്കിലും ഗവർണർ ഒപ്പിടാതെ മടക്കിയതിനെ തുടർന്നാണ് സർക്കാർ ബിൽ അവതരിപ്പിച്ചത്. എന്നാൽ നിയമസഭ പാസാക്കിയ ബിൽ ഗവർണർ എതിർപ്പറിയിക്കാതെ ഒപ്പിട്ടതോടെ ബിൽ നിയമമായി.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടിക ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. 2015ലെ വോട്ടർപട്ടിക ഉപയോഗിക്കേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചു. ഇതേ തുടർന്ന് മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ തടസ്സഹർജി നൽകി. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർത്തിവെച്ചു.

English summary
Kerala municipality amendment act becomes law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X