കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ പാര്‍ട്ടിയല്ല; 'കേരള മുസ്‌ലിം ജമാഅത്ത്' കാന്തപുരത്തിന്റെ പുതിയ സംഘടന

  • By Anwar Sadath
Google Oneindia Malayalam News

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് എന്ന പേരില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിച്ചു. രാഷ്ട്രീയ പാര്‍ട്ടിയാണ് രൂപീകരിക്കുക എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയല്ല സംഘടനമാത്രമാണിതെന്ന് മലപ്പുറത്ത് സംഘടനയുടെ പ്രഖ്യാപനം നിര്‍വഹിക്കവെ കാന്തപുരം വ്യക്തമാക്കി.

സമുദായത്തിന്റെ ഉന്നതിക്കുവേണ്ടിയാണ് സംഘടനയെന്ന് കാന്തപുരം പറഞ്ഞു. എന്നാല്‍, വേണ്ടിവന്നാല്‍ രാഷ്ട്രീയത്തില്‍ ഇടപെടുമെന്ന സൂചനയും അദ്ദേഹം നല്‍കിയിട്ടുണ്ട്. സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ സംഘടന നിറവേറ്റും. കാലോചിത പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കാന്‍ സംഘനയ്ക്കു കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

muslim

മത ഭൗതിക പുരോഗതിക്കാവശ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴില്‍ സംരംഭങ്ങളും മുന്നോട്ടു കൊണ്ടുപോവുക, അനാചാര വര്‍ഗീയ തീവ്രവാദ അധാര്‍മിക പ്രവണതകളില്‍ നിന്നും സമൂഹത്തെ അകറ്റുക, മഹല്ലുകളെ ക്രിയാത്മകമായി വളര്‍ത്തിയെടുക്കുക, അന്ധവിശ്വാസത്തില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും സമുദായത്തെ അകറ്റുക തുടങ്ങിയവ സംഘടനയുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എന്‍. അലി അബ്ദുല്ല, അലി ബാഫഖി തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും പിന്തുണ നല്‍കില്ലെന്നും കാന്തപുരം വ്യക്തമാക്കിയിട്ടുണ്ട്.

English summary
Kerala Muslim Jamaat, Kanthapuram AP Aboobaker musliyar Kerala Muslim Jamaat, Kanthapuram AP Aboobaker musliyar new organisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X