കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപത്തുകാലത്ത് ഓടിയെത്തിയവരെ മറക്കരുത്; നാഗാലാൻഡിനായി കൈകോർക്കാമെന്ന് മുഖ്യമന്ത്രി

  • By Desk
Google Oneindia Malayalam News

തിരുവന്തപുരം: പ്രളയ ദുരന്തം അനുഭവിക്കുന്ന നാഗാലാൻഡുകാരെ സഹായിക്കാൻ കേരളം കൈകോർക്കണമെന്ന് മുഖ്യമന്ത്രിയുടെ ആഹ്വാനം. അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആപത്തുകാലത്ത് സഹായിക്കാനെത്തിയ നാഗാലാൻഡുകാരെ മറക്കരുതെന്ന് ഓർമിപ്പിച്ചത്.

ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് ഉടനില്ല; മൊഴികളിലെ വൈരുദ്ധ്യങ്ങളിൽ വ്യക്തതവേണം, സമ്മർദ്ദം?ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് ഉടനില്ല; മൊഴികളിലെ വൈരുദ്ധ്യങ്ങളിൽ വ്യക്തതവേണം, സമ്മർദ്ദം?

ഒരു പ്രളയക്കെടുതിയുടെ ദുരിതപര്‍വ്വം താണ്ടുന്നവരാണ് നമ്മള്‍. ഇപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്റും പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുന്നു. ആപത്ത്കാലത്ത് നമുക്കരികിലേക്ക് ഓടിയെത്തിയവരാണ് നാഗാലാന്റുകാര്‍. നാഗാലാന്റ് ഉപമുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി കേരളജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. അവരുടെ സഹായം കേരളത്തിന് നല്‍കുകയും ചെയ്തു.

nagaland flood

ആ സ്നേഹം നമ്മുടെ മനസില്‍ എന്നും ഉണ്ടാകണം. പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ നാഗാലാന്റിനെ നമുക്കും സഹായിക്കാം. ഈ ദുരിതകാലത്ത് നമുക്ക് നാഗാലാന്റ് ജനതക്കൊപ്പം നില്‍ക്കാം, കേരളത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാമെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

നാഗാലാൻഡിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ പന്ത്രണ്ടോളം പേരാണ് ഇതുവരെ മരിച്ചത്. മൂവായിരത്തിൽ അധികം ആളുകളെ മാറ്റി പാർപ്പിക്കുകയും ചെയ്തു. വ്യാപകമായ മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്. സംസ്ഥാനത്തെ റോഡുകൾ പൂർണമായും തകർന്ന അവസ്ഥയിലാണ്.

ശമ്പളം എകെജി സെന്ററിൽ നിന്നല്ല; നട്ടെല്ലുണ്ടോ നടപടിയെടുക്കാൻ; വനിതാ കമ്മീഷനെതിരെ കെ സുരേന്ദ്രൻശമ്പളം എകെജി സെന്ററിൽ നിന്നല്ല; നട്ടെല്ലുണ്ടോ നടപടിയെടുക്കാൻ; വനിതാ കമ്മീഷനെതിരെ കെ സുരേന്ദ്രൻ

English summary
kerala must help nagaland in flood, cm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X