കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയകാലത്ത് നൽകിയ അരി സൗജന്യമല്ല; പണം ദുരിതാശ്വാസ സഹായത്തിൽ നിന്നും ഈടാക്കുമെന്ന് കേന്ദ്രം

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച അരിയും മറ്റ് ഭക്ഷ്യ വസ്തുക്കളും സൗജന്യമല്ലെന്ന് കേന്ദ്രസർക്കാർ. അധിക ഭക്ഷ്യവസ്തുക്കളുടെ പണം ദുരിതാശ്വാസ സഹായത്തിൽ നിന്നും ഈടാക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാൻ വ്യക്തമാക്കി. ഇക്കാര്യം കെ കെ രാഗേഷ് എംപിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

കേരളത്തിൽ പ്രളയത്തെ തുടർന്ന് കടുത്ത പ്രതിസന്ധി നിലനിന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 21നാണ് കേന്ദ്രം അരി നൽകിയത്. അരി സൗജന്യമാണെന്ന് ആദ്യം കേന്ദ്രസർക്കാർ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇതിന് പണം ഈടാക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. ഇത് വലിയ വിവാദങ്ങൾക്കും വഴിവെച്ചു.

ram vilas paswan

എത്ര തുക ഈടാക്കണമെന്ന കാര്യത്തിൽ അനിശ്ചിത്വം തുടരുന്നതിനിടെയാണ് പണം ഈടാക്കുമെന്ന് കേന്ദ്രം രേഖാമൂലം കേരളത്തെ അറിയിച്ചിരിക്കുന്നത്. കേന്ദ്രം അനുവദിച്ച അരിക്ക് കിലോയ്ക്ക് 25 രൂപ എന്ന നിരക്കിൽ കേരളം പണ നൽകേണണ്ടി വരുമെന്നാണ് സൂചന.

പ്രളയക്കെടുതി നേരിടാൻ കേന്ദ്രം കേരളത്തെ സഹായിക്കുന്നില്ല എന്ന ആരോപണം ശക്തമാണ്. 220 കോടിയോളം രൂപ അധിക ഭക്ഷ്യധാന്യം അനുവദിച്ചതിലൂടെ കേരളത്തിന് നൽകേണ്ടി വരും. സൗജന്യമായി മണ്ണെണ്ണ നൽകണെമന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രം നിരസിച്ചിരുന്നു.

സ്ത്രീകള്‍ക്ക് ഇനി സുരക്ഷിതമായി മല ചവിട്ടാനാവുമോ.... വിശ്വാസവും ഐതിഹ്യവും ഇങ്ങനെ......സ്ത്രീകള്‍ക്ക് ഇനി സുരക്ഷിതമായി മല ചവിട്ടാനാവുമോ.... വിശ്വാസവും ഐതിഹ്യവും ഇങ്ങനെ......

തിയ്യതി പ്രഖ്യാപിച്ച് ശബരിമലയില്‍ കയറും... നിലപാട് വ്യക്തമാക്കി തൃപ്തി ദേശായ്!!തിയ്യതി പ്രഖ്യാപിച്ച് ശബരിമലയില്‍ കയറും... നിലപാട് വ്യക്തമാക്കി തൃപ്തി ദേശായ്!!

English summary
kerala must paysb rice provided during flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X