റോഡിലിറങ്ങുമ്പോള്‍ ശ്രദ്ധിച്ചോ; എല്ലാ പിഴയും ഒഴിവാക്കിയിട്ടില്ല, എസ്എംഎസ് വന്നാല്‍ പിഴ അടയ്ക്കണം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസും മോട്ടോര്‍ വാഹനവകുപ്പും നേരത്തെ റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള കാമറകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നിയമലംഘനങ്ങളില്‍ പിഴ ഒഴിവാക്കിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം പിഴകള്‍ വാഹന ഉടമകള്‍ അടയ്്‌ക്കേണ്ടതാണ്. സേഫ് കേരള പദ്ധതിയോട് അനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള ഡിജിറ്റര്‍ എന്‍ഫോഴ്‌സ്‌മെന്റ് ക്യാമറകളില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴയാണ് മേയ് 19 വരെ ഒഴിവാക്കിയതെന്നും അറിയിപ്പില്‍ പറഞ്ഞു.
ബോധവത്കരണത്തിന്റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴ മാത്രമാണ് ഒരു മാസത്തേക്ക് സര്‍ക്കാര്‍ ഒഴിവാക്കിയത്. ഇത്തരം കേസുകളില്‍ വാഹന ഉടമകള്‍ക്ക് വാണിംഗ് മെമ്മോ തപാലില്‍ ലഭ്യമാകും. ഫോണില്‍ എസ് എം എസ് അലര്‍ട്ട് ലഭ്യമാകില്ല.

വാണിംഗ് മെമ്മോ അല്ലാത്ത മറ്റ് ഇ -ചെലാന്‍ കേസുകളില്‍ ഫോണില്‍ എസ് എം അലര്‍ട്ട് ലഭിക്കും. പിഴ അടച്ചില്ലെങ്കില്‍ 30 ദിവസത്തിനകം പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരും. നിലവിലെ ഫോണ്‍ നമ്പറുകളില്‍ മാറ്റമുണ്ടെങ്കില്‍ വാഹന ഉടമകള്‍ക്ക് പരിവാഹന്‍ സേവ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.
അതേസമയം, സംസ്ഥാനത്ത് 675 എ ഐ ക്യാമറകള്‍, 25 പാര്‍ക്കിംഗ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 18 റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 4സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 4 മൊബൈല്‍ സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനസജ്ജയമായിട്ടുള്ളത്.
സോളാര്‍ എനര്‍ജി ഉപയോഗിച്ചും 4 ജി സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവര്‍ത്തിക്കുന്നതും തല്‍ക്ഷണം തന്നെ ദൃശ്യങ്ങള്‍ പ്രധാന കണ്‍ട്രോള്‍ റൂമിലേക്ക് അയക്കുന്നതും. അതുകൊണ്ടുതന്നെ ക്യാമറകള്‍ മാറ്റി സ്ഥാപിക്കുന്നത് വളരെ എളുപ്പമാണ് എന്നതിനാല്‍ നിലവിലുള്ള ക്യാമറകളുടെ സ്ഥാനം നിരന്തരമായി പരിഷ്‌കരിക്കപ്പെട്ടേക്കാം.
പ്രധാന കണ്‍ട്രോള്‍ റൂമില്‍ നിന്ന് എല്ലാ ജില്ലാ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമിലേക്ക് ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്യുകയും അവിടെ നിന്ന് നോട്ടീസ് തയ്യാറാക്കി വാഹനം ഉടമകള്‍ക്ക് നല്‍കുകയും ചെയ്യും. അതോടൊപ്പം തന്നെ വാഹന ഡാറ്റ ബേസില്‍ ഇ ചെല്ലാന്‍ സംവിധാനം വഴി കേസ് രേഖപ്പെടുത്തുകയും, ആയത് സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള വിര്‍ച്ച്വല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്യും. ഇത് വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനും മറ്റ് സര്‍വീസുകള്‍ എടുക്കുന്നതിന് ഭാവിയില്‍ പ്രയാസം സൃഷ്ടിച്ചേക്കാനും സാധ്യതയുണ്ട്.












Click it and Unblock the Notifications