കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ഗെയിംസിനെതിരെ ഒളിംപിക് അസോസിയേഷനും രംഗത്ത്

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: വിവാദങ്ങളില്‍ മുങ്ങി താഴുകയാണ് ദേശീയ ഗെയിംസ്. എല്ലാ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ. ദേശീയ ഗെയിംസ് വിവാദങ്ങളില്‍ ഒളിംപിക് അസോസിയേഷനുകളും അതൃപ്തി രേഖപ്പെടുത്തി കഴിഞ്ഞു. സര്‍ക്കാരിന്റെ ഉറപ്പില്‍ വിശ്വാസമില്ലെന്നാണ് കേരള ഒളിംപിക് അസോസിയേഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഈ മാസം 15ന് മുന്‍പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാമെന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോഴും വേദികളുടെ പണികള്‍ നടക്കുന്നതേയുള്ളൂ, ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ എത്തിയിട്ടുമില്ല. സര്‍ക്കാരിന്റെ ഉറപ്പിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്നാണ് കേരള ഒളിംപിക് അസോസിയേഷന്‍ പറയുന്നത്.

logo

15ന് ചേരുന്ന ദേശീയ ഗെയിംസ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ ഒളിംപിക്‌സ് അസോസിയേഷന്റെ അതൃപ്തി അറിയിക്കും. മുഖ്യ സംഘാടകര്‍ വരെ എതിര്‍പ്പുമായി രംഗത്തു എത്തിയതോടെ ദേശീയ ഗെയിംസ് ആശങ്ക മുറുകുകയാണ്.

ദേശീയ ഗെയിംസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നേതാക്കാന്‍മാരും അസോസിയേഷനും എതിര്‍പ്പുമായി രംഗത്തു വരുന്നത്. ഇത് ദേശീയ ഗെയിംസിന്റെ ആവേശം തന്നെ തല്ലികെടുത്തുകയാണ്.

English summary
national association of discontent with the Olympic games in controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X