ദേശീയ ഗെയിംസ് തീയതി നീട്ടാന്‍ ആലോചന
തിരുവനന്തപുരം: വിവാദങ്ങളും പരാതികളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദേശീയ ഗെയിംസ് ഈ മാസം ആരംഭിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ നാണക്കേട് മറയ്ക്കാന്‍ സര്‍ക്കാര്‍ ദേശീയ ഗെയിംസ് തീയതി മാറ്റിവെക്കാനും സാധ്യതയുണ്ട്. ഈ മാസം 31 മുതല്‍ ഫെബ്രവരി 14 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്.
എന്നാല്‍, ദേശീയ ഗെയിംസ് സംഘാടകര്‍ പരിപാടിക്കായി ഇനിയും പണം ആവശ്യമാണെന്നാണ് പറഞ്ഞിരിക്കുന്നത്. 18 കോടി രൂപയെങ്കിലും ആവശ്യമാണെന്നാണ് സംഘാടകര്‍ വ്യക്തമാക്കിയത്. ഒരു കണക്കും ഇല്ലാതെ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നുവെന്ന് പല കോണില്‍ നിന്നും ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പണം ആവശ്യമാണെന്നു പറഞ്ഞ് സംഘാടകര്‍ രംഗത്തുവന്നിരിക്കുന്നത്.

എന്നാല്‍ കൂടുതല്‍ പണം ചിലവിടാനില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ തേടാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. പ്രചരണ ഓട്ടം നടത്താനും, ഉദ്ഘാടനം, സമാപനം എന്നീ ചടങ്ങുകളുടെ സുരക്ഷയ്ക്കായും കൂടുതല്‍ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.
അടുത്താഴ്ച കേന്ദ്രസംഘം പരിശോധനയ്ക്കായി എത്തുന്നതിനുമുമ്പ് വേദികളില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കി നാണക്കേട് മറയ്ക്കാനാണ് അധികസഹായം തേടുന്നത്. മത്സരം തുടങ്ങുന്നതിനു രണ്ടാഴ്ച മുന്‍പെങ്കിലും വേദികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒളിംപിക് അസോസിയേഷന് കൈമാറേണ്ടതാണ്. എന്നാല്‍, ഇത് നടക്കുമെന്ന് യാതൊരു ഉറപ്പുമില്ല. അതുകൊണ്ടുതന്നെ ഗെയിംസ് തീയതി നീട്ടിവെക്കുന്നതിനോട് സര്‍ക്കാര്‍ യോജിപ്പാണു പ്രകടിപ്പിച്ചത്.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications