കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ഗെയിംസ് തീയതി നീട്ടാന്‍ ആലോചന

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: വിവാദങ്ങളും പരാതികളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദേശീയ ഗെയിംസ് ഈ മാസം ആരംഭിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ നാണക്കേട് മറയ്ക്കാന്‍ സര്‍ക്കാര്‍ ദേശീയ ഗെയിംസ് തീയതി മാറ്റിവെക്കാനും സാധ്യതയുണ്ട്. ഈ മാസം 31 മുതല്‍ ഫെബ്രവരി 14 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്.

എന്നാല്‍, ദേശീയ ഗെയിംസ് സംഘാടകര്‍ പരിപാടിക്കായി ഇനിയും പണം ആവശ്യമാണെന്നാണ് പറഞ്ഞിരിക്കുന്നത്. 18 കോടി രൂപയെങ്കിലും ആവശ്യമാണെന്നാണ് സംഘാടകര്‍ വ്യക്തമാക്കിയത്. ഒരു കണക്കും ഇല്ലാതെ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നുവെന്ന് പല കോണില്‍ നിന്നും ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പണം ആവശ്യമാണെന്നു പറഞ്ഞ് സംഘാടകര്‍ രംഗത്തുവന്നിരിക്കുന്നത്.

national-games

എന്നാല്‍ കൂടുതല്‍ പണം ചിലവിടാനില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ തേടാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. പ്രചരണ ഓട്ടം നടത്താനും, ഉദ്ഘാടനം, സമാപനം എന്നീ ചടങ്ങുകളുടെ സുരക്ഷയ്ക്കായും കൂടുതല്‍ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.

അടുത്താഴ്ച കേന്ദ്രസംഘം പരിശോധനയ്ക്കായി എത്തുന്നതിനുമുമ്പ് വേദികളില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കി നാണക്കേട് മറയ്ക്കാനാണ് അധികസഹായം തേടുന്നത്. മത്സരം തുടങ്ങുന്നതിനു രണ്ടാഴ്ച മുന്‍പെങ്കിലും വേദികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒളിംപിക് അസോസിയേഷന് കൈമാറേണ്ടതാണ്. എന്നാല്‍, ഇത് നടക്കുമെന്ന് യാതൊരു ഉറപ്പുമില്ല. അതുകൊണ്ടുതന്നെ ഗെയിംസ് തീയതി നീട്ടിവെക്കുന്നതിനോട് സര്‍ക്കാര്‍ യോജിപ്പാണു പ്രകടിപ്പിച്ചത്.

English summary
Kerala 35th national games may be delayed, further as infrastructure maintenance and development have been running at a snail’s pace.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X