കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്ഷകനായി അവതരിച്ച് യൂസഫലി... തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം... ജയിലില്‍ നിന്ന് പുറത്തേക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
യൂസഫലി എത്തിയില്ലായിരുന്നുവെങ്കില്‍ തുഷാര്‍ അഴിക്കുള്ളില്‍ തന്നെ | Oneindia Malayalam

അജ്മാന്‍: ചെക്ക് തട്ടിപ്പ് കേസില്‍ അജ്മാന്‍ ജയിലില്‍ ആയ ബിഡിജെഎസ് നേതാവും എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ആയ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം കിട്ടി. പ്രവാസി വ്യവസായി എംഎ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തുഷാറിന് ജാമ്യം ലഭിച്ചത്.

<strong>തുഷാറിന്റെ അറസ്റ്റില്‍ ഞെട്ടി ബിജെപി; രാജ്യംമൊത്തം നാണക്കേട്... എന്‍ഡിഎ അധ്യക്ഷനെ കുടുക്കിയ തന്ത്രം</strong>തുഷാറിന്റെ അറസ്റ്റില്‍ ഞെട്ടി ബിജെപി; രാജ്യംമൊത്തം നാണക്കേട്... എന്‍ഡിഎ അധ്യക്ഷനെ കുടുക്കിയ തന്ത്രം

ജാമ്യം ലഭിക്കാനുള്ള തുക കോടതിയില്‍ കെട്ടിവച്ചു. ഇതോടെയാണ് തുഷാറിന് ജയില്‍ മോചനത്തിനുള്ള വഴിതെളിഞ്ഞത്. 10 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് കേസില്‍ ആയിരുന്നു തുഷാര്‍ അജ്മാനില്‍ അറസ്റ്റിലായത്.

ഇന്ന് ജാമ്യം ലഭിച്ചില്ലായിരുന്നെങ്കില്‍ തുഷാര്‍ കൂടുതല്‍ ദിവസം ജയിലില്‍ കിടക്കേണ്ടി വന്നേനെ. അതിനിടെയായിരുന്നു യൂസഫലി രക്ഷകനായി രംഗത്ത് വന്നത്. രണ്ട് ദിവസമായി അജ്മാനിലെ ജയിലില്‍ ആണ് തുഷാര്‍ വെള്ളാപ്പള്ളി ഉള്ളത്.

ഒടുവില്‍ രക്ഷ

ഒടുവില്‍ രക്ഷ

ചെക്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളി ജയില്‍ മോചിതനാകുന്നു. ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാറിന് മോചനം സാധ്യമായത്. പത്ത് വര്‍ഷം മുമ്പ് നല്‍കിയ ചെക്കിന്റെ പേരില്‍ ആയിരുന്നു കഴിഞ്ഞ ദിവസം തുഷാര്‍ അജ്മാനില്‍ അറസ്റ്റിലായത്.

യൂസഫലി ഇറങ്ങി

യൂസഫലി ഇറങ്ങി

പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനും ആയ എംഎ യൂസഫലിയുടെ ഇടപെടലാണ് തുഷാറിന് പെട്ടെന്ന് ജാമ്യം ലഭിക്കാന്‍ സഹായിച്ചത്. യൂസഫലിയുടെ നേതൃത്വത്തില്‍ ആയിരുന്നു കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചത്.

ഒരു മില്യണ്‍ ദിര്‍ഹം

ഒരു മില്യണ്‍ ദിര്‍ഹം

പത്ത് ദശലക്ഷം ദിര്‍ഹം(ഏതാണ്ട് 20 കോടി രൂപ) ആയിരുന്നു തുഷാര്‍ വെള്ളാപ്പള്ളി നല്‍കേണ്ടിയിരുന്നത്. ഇതിനായി നല്‍കിയ ചെക്ക് മടങ്ങിയിരുന്നു. കേസില്‍ ജാമ്യത്തിനായി കെട്ടിവച്ചത് ഒരു ദശലക്ഷം ദിര്‍ഹം ആണ്- ഏതാണ്ട് രണ്ട് കോടി ഇന്ത്യന്‍ രൂപ.

ദിവസങ്ങളോളം കിടന്നേനെ

ദിവസങ്ങളോളം കിടന്നേനെ

യുഎഇയില്‍ വെള്ളി, ശനി ദിവസങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയാണ്. വ്യാഴാഴ്ച ജാമ്യം ലഭിച്ചില്ലായിരുന്നെങ്കില്‍ തുഷാര്‍ ഞായറാഴ്ച വരെ ജയിലില്‍ കിടക്കേണ്ടി വന്നേനെ. ജാമ്യ നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിച്ചത് എംഎ യൂസഫലിയുടെ ഇടപെടല്‍ ആയിരുന്നു.

പത്ത് വര്‍ഷം പഴക്കമുള്ള കേസ്

പത്ത് വര്‍ഷം പഴക്കമുള്ള കേസ്

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു തുഷാര്‍, തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയിരുന്നത്. അജ്മാനിലെ കണ്‍സ്ട്രക്ഷന്‍ കമ്പനി അവസാനിപ്പിച്ച് തിരികെ പോകുമ്പോള്‍ ആയിരുന്നു സബ് കോണ്‍ട്രാക്ട് കൊടുത്തിരുന്ന നാസിലിന് ചെക്ക് നല്‍കിയത്. ചെക്ക് കേസില്‍ നാസില്‍ പരാതി നല്‍കിയത് നാല് ദിവസം മുമ്പ് മാത്രം ആയിരുന്നു.

തന്ത്രത്തില്‍ കുടുക്കി

തന്ത്രത്തില്‍ കുടുക്കി

ചെക്ക് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിന് വേണ്ടി എന്ന പേരിലാണ് തുഷാറിനെ അജ്മാനില്‍ എത്തിച്ചത്. ഇവിടെ ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ ആയിരുന്നു തുഷാര്‍ താമസിച്ചിരുന്നത്. അവിടെ എത്തിയാണ് അജ്മാന്‍ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയത്.

എന്‍ഡിഎ കണ്‍വീനര്‍

എന്‍ഡിഎ കണ്‍വീനര്‍

എസ്എന്‍ഡിപിയുടേയും ബിഡിജെഎസിന്റേയും നേതാവായ തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിലെ എന്‍ഡിഎയുടെ കണ്‍വീനര്‍ കൂടിയാണ്. അതുകൊണ്ട് തന്നെ തുഷാര്‍ യുഎഇയില്‍ അറസ്റ്റിലായതിന് രാഷ്ട്രീയ മാനങ്ങള്‍ കൂടി കൈവന്നിരുന്നു.

English summary
Kerala NDA Convenor Thushar Vallappally gets bail in UAE cheating case with the help of MA Yusuf Ali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X