കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാലറി ചലഞ്ചിന് ആരെയും നിർബന്ധിക്കിക്കില്ലെന്ന് പിണറായി; പുനര്‍നിര്‍മ്മാണത്തിന് വേണ്ടത് 16000 കോടി!!

  • By Akshay
Google Oneindia Malayalam News

ദില്ലി: സാലറി ചലഞ്ചിന് ആരെയും നിർബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണഅ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 4796 കോടിയുടെ അധികസഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂടിക്കാഴ്ചയിലെ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

<strong>ബിജെപിയുടേത് മനുഷ്യത്വ രഹിത രാഷ്ട്രീയമെന്ന് ശിവസേന; ഗോവയിലെ തീരുമാനം ക്രൂരം...</strong>ബിജെപിയുടേത് മനുഷ്യത്വ രഹിത രാഷ്ട്രീയമെന്ന് ശിവസേന; ഗോവയിലെ തീരുമാനം ക്രൂരം...

കേന്ദ്രം നല്‍കിയ സഹായത്തിന് സംസ്ഥാനത്തിന്റെ നന്ദി അറിയിച്ചുവെന്നും മുഖ്യമന്ത്രി ദില്ലിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രളയശേഷമുള്ള സംസ്ഥാനത്തിന്റെ സാഹചര്യം ധരിപ്പിച്ചു. സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 2500 കോടി രൂപ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുവെച്ചുനല്‍കാന്‍ വേണം. 700 കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. കേന്ദ്ര വിഹിതത്തില്‍ 10 ശതമാനം വര്‍ധന വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Pinarayi Vijayan

വിദേശകമ്പനി കേരളത്തെ സഹായിക്കുന്നതില്‍ തടസമില്ലെന്നും എന്നാല്‍ വിദേശ രാജ്യം സഹായം നല്‍കുന്നത് സ്വീകരിക്കുന്നതില്‍ സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ ചില തടസങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശ സഹായം സ്വീകരിക്കുന്നതിലുള്ള തടസവും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി പിണറായി വ്യക്തമാക്കി. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 16000 കോടി ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ അറിയിച്ചു.

English summary
Kerala need 16000 crore next two year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X