കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിയു, വെന്റിലേറ്ററുകള്‍ നിറഞ്ഞു; കേരളം വന്‍ പ്രതിസന്ധിയിലേക്ക്, കേന്ദ്രസഹായം തേടി കത്തയച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്ററുകള്‍ നിറയുന്നു. കൊറോണ രോഗികള്‍ വന്‍തോതില്‍ കൂടിവരുന്നതാണ് സാഹചര്യം. 1000 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ അത്യാവശ്യമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

Recommended Video

cmsvideo
Pinarayi Vijayan Writes to PM on the Urgent Need for Liquid Medical Oxygen and Vaccines in Kerala
p

വരും ദിവസങ്ങളില്‍ ഓക്‌സിജന്‍ ആവശ്യം കൂടുതല്‍ വന്നേക്കാം. ഓക്‌സിജന്‍ ടാങ്കറുകളും വെന്റിലേറ്ററുകളും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ സൗകര്യങ്ങള്‍ വിലയിരുത്തി. സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസിയു കിടക്കകള്‍ നിറയുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സൗകര്യം ഒരുക്കാനാണ് ആലോചന.

കെടി ജലീലിന് പകരം വി അബ്ദുറഹ്മാന്‍; നന്ദകുമാര്‍ അല്ലെങ്കില്‍ ചിത്തരഞ്ജന്‍... മന്ത്രിമാര്‍ അടിമുടി മാറുംകെടി ജലീലിന് പകരം വി അബ്ദുറഹ്മാന്‍; നന്ദകുമാര്‍ അല്ലെങ്കില്‍ ചിത്തരഞ്ജന്‍... മന്ത്രിമാര്‍ അടിമുടി മാറും

സംസ്ഥാനം കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകുകയാണ്. വരാനിരിക്കുന്ന സാഹചര്യം മുന്‍കൂട്ടി കണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. കൂടുതല്‍ കൊറോണ വാക്‌സിനുകള്‍ അനുവദിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീചിത്ര ഇന്‍സ്റ്റിറ്റൂട്ടില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ട്. ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചു. നേരത്തെ തീരുമാനിച്ച പത്ത് ശസ്ത്രക്രിയകള്‍ മാറ്റി എന്നാണ് വിവരം.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

ഓക്‌സിജന്‍ പ്രതിസന്ധി ശ്രീചിത്ര ഡയറക്ടര്‍ കളക്ടറെ അറിയിച്ചിരുന്നു. അടിയന്തര ആവശ്യങ്ങള്‍ക്ക് കുറച്ച് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചുനല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ പല മെഡിക്കല്‍ കോളജുകളിലും ഐസിയു ബെഡുകള്‍ നിറയുകയാണ്. സൗകര്യം വിപുലമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ കൂടുതല്‍ സൗകര്യമൊരുക്കും.

നടി പാര്‍വതി നായരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Kerala need more liquid oxygen; Pinarayi Vijayan sent letter to Prime Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X