കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലാണ് മൂന്നാം മുന്നണി വേണ്ടതെന്ന് മോദി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്രത്തിലല്ല കേരളത്തിലാണ് മൂന്നാം മുന്നണി വേണ്ടതെന്ന് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് ബിജെപി നടത്തിയ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.

കേരളത്തില്‍ ഒരു മൂന്നാം ബദലിന് നേതൃത്വം നല്‍കേണ്ടത് ബിജെപിയാണ്. ഇടത്-വലത് മുന്നണികള്‍ ചേര്‍ന്ന് ആറ് പതിറ്റാണ്ടുകൊണ്ട് കേരളത്തെ ഇരുട്ടിലാക്കി. ഇരുമുന്നണികളും ശത്രുത നടിക്കുന്നുണ്ടെങ്കിലും ഒത്തുകളിക്കുകയാണെന്നും മോദി പറഞ്ഞു.

Narendra Modi

ടിപി ചന്ദ്രശേഖരന്‍ വധവും കെകെ രമയുടെ നിരാഹാര സമരവും എല്ലാം മോദിയുടെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു. എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും ഒത്തുകളിയുടെ ഫലമായാണ് രമക്ക് തെരുവിലറങ്ങേണ്ടി വന്നതെന്ന് മോദി പറഞ്ഞു.

സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമാണ് മോദി എയ്തുവിട്ടത്. ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തവരാണ് കമ്യൂണിസ്റ്റുകാര്‍. തങ്ങളെ ജനം സ്വീകരിക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇടതുപക്ഷം മൂന്നാം മുന്നണി എന്ന നാടകം കളിക്കുന്നത്. ജനാധിപത്യം കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം പിടിച്ചെടുക്കലാണ്. പശ്ചമ ബംഗാളില്‍ സംഭവിച്ചത് കേരളത്തിലും സംഭവിക്കേണ്ടതാണ്- മോദി പറഞ്ഞു.

കേരളത്തിന്റെ വികസന മുരടിച്ചക്ക് കാരണം ഇടത്-വലത് മുന്നണികളാണ്. കേരളവും ഗുജറാത്തും 1998 ല്‍ എല്‍എന്‍ജി ടെര്‍മിനല്‍ സ്ഥാപിക്കാന്‍ നടപടി തുടങ്ങിയത്. ഗുജറാത്തില്‍ 2004 ആയപ്പോള്‍ ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങി. കേരളത്തില്‍ 2014 ലും പ്രവര്‍ത്തനം പൂര്‍ണതോതില്‍ തുടങ്ങാനായിട്ടില്ല.

ടൂറിസത്തിന്റെ കാര്യത്തിലും ആത്മീയ ടൂറിസത്തിന്റെ കാര്യത്തിലും കേരളത്തിന് ഒരുപാട് സാധ്യതകളുണ്ട്. ശബരിമലയുടെ കാര്യത്തില്‍ പോലും സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല. കേരളത്തിന്റെ സമ്പദ്ഘടന തന്നെ മാറ്റി മറിക്കാവുന്ന വരുമാനം ശബരിമലയില്‍ നിന്ന് ലഭിക്കും. പക്ഷേ ഇടത്-വലത് സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നും നരേന്ദ്ര മോദി ആരോപിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച റാലിയില്‍ മൂന്ന് ലക്ഷത്തോളം ആളുകള്‍ പങ്കെടുത്തതായാണ് ബിജെപി അവകാശപ്പെടുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങ്, ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി എന്നിവര്‍ പ്രസംഗിച്ചു

English summary
Kerala needs a third front, not Centre says Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X