കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ധുനിയമന വിവാദം; ജയരാജന്‍ കൊടുത്ത കുറിപ്പിന്റെ ഉള്ളടക്കം എന്താണ്?

ബന്ധുനിയമനവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നുവെന്ന് ഇപി ജയരാജന്‍ വിജിലന്‍സിന് മൊഴി നല്‍കി.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം: ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിപദവി നഷ്ടപ്പെട്ട ഇപി ജയരാജന്‍ വിജിലന്‍സ് വകുപ്പിന് മൊഴി നല്‍കി. നിയമനവുമായി ബന്ധപ്പെട്ട് കുറിപ്പ് നല്‍കിയിരുന്നുവെന്ന് ജയരാജന്‍ സമ്മതിച്ചു. യോഗ്യതയും മാനദണ്ഡവും അനുസരിച്ച് മാത്രമേ നിയമനം നടത്താവൂ എന്നാണ് കുറിപ്പിന്റെ ഉള്ളടക്കം. വ്യവസായ സെക്രട്ടറിക്കാണ് കുറിപ്പ് നല്‍കിയത്.

പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജിങ്ങ് ഡയറക്ടര്‍ പദവിയിലേക്ക് തന്റെ ബന്ധുവിനെ നിയമിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് ജയരാജന് മന്ത്രി പദവി നഷ്ടമായത്. അനധികൃത നിയമനം നടത്താന്‍ കത്ത് നല്‍കിയത് വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. മാനേജിങ്ങ് ഡയറക്ടര്‍ സ്ഥാനത്ത് ജയരാജന്റെ ബന്ധുവായ സുധീര്‍ കുമാറിനെ നിയമിച്ചിരുന്നു. ഇടത് പക്ഷ സര്‍ക്കാരിനേറ്റ കടുത്ത അഭിമാന പ്രശ്‌നം കൂടിയായിരുന്നു ഇത്. സംഭവം വിവാദമായതോടെയാണ് ജയരാജന്‍ മന്ത്രിപദവി രാജിവെക്കാന്‍ നിര്‍ബന്ധിതനായത്.

EP Jyarajan

എംഎല്‍എ ഹോസ്റ്റലില്‍ എത്തിയാണ് വിജിലന്‍സ് അധികൃതര്‍ ജയരാജന്റെ മൊഴി രേഖപ്പെടുത്തിയത്. സംഭവത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തേണ്ടതില്ലെന്നാണ് വിജിലന്‍സ് തീരുമാനം.

English summary
Former Industries minister EP Jayarajan on Friday gave statement before the Vigilance in connection with the investigation into the alleged appointmement of his relatives in plum posts in Kerala PSUs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X