കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച്‌ പേര്‍ക്ക്‌ ഒരു കോടി രൂപ സമ്മാനം;ഭാഗ്യമിത്ര ബിഎം-2 ലോട്ടറി നറുക്കെടുപ്പ്‌ ഫലം പ്രഖ്യാപിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം; ഒന്നിലധികം പേര്‍ക്ക്‌ ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ഭാഗ്യമിത്ര ബിഎം-2ന്റെ നറുക്കെടുപ്പ്‌ ഫലം പ്രഖ്യാപിച്ചു. ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്‌. അഞ്ച്‌ പേര്‍ക്ക്‌ ഒരു കോടി വീതമാണ്‌ ഒന്നാം സമ്മാനം. ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries/ല്‍ ഫലം ലഭ്യമാകും.

ഒന്നിലധികം പേര്‍ക്ക്‌ ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാനത്തിന്റെ ഏക ലോട്ടറി കൂടിയാണ്‌ ഭാഗ്യമിത്ര. 28 ശതമാനം ജിഎസ്‌ടി അടക്കം 100 രൂപയാണ്‌ ടിക്കറ്റ്‌ വില. 48 ലക്ഷം ടിക്കറ്റുകളാണ്‌ ലോട്ടറി വകുപ്പ്‌ അടിച്ചിരിക്കുന്നത്‌. ഒന്നാം സമ്മാനം 5 കോടി രൂപയാണ്‌. രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം രണ്ട്‌ ലക്ഷം രൂപ വീതം എട്ട്‌ പേര്‍ക്ക്‌.. കൂടതെ 5000,20000,1000,500,300 തുടങ്ങി നിരവധി സമ്മാനങ്ങളുമുണ്ട്‌. എല്ലാ മാസവും ആദ്യ ഞായറാഴ്‌ച്ച ഭാഗ്യമിത്ര ലോട്ടറികളുടെ നറുക്കെടുപ്പ്‌ നടക്കും.

lottery images

ഭാഗ്യമിത്രയുടെ വരവോടെ കൊവിഡ്‌ സൃഷ്ടിച്ച വരുമാന നഷ്ടത്തില്‍ നിന്ന്‌ കരകയറാനാവുമെന്ന പ്രതീക്ഷയിലാണ്‌ ഭാഗ്യക്കുറി വകുപ്പ്‌ . കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിദിന ലോട്ടറികളുടെ എണ്ണം ആഴ്‌ച്ചയില്‍ മൂന്നായി കുറച്ചിരുന്നു.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള എത്‌ ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ്‌ സമര്‍പ്പിക്കുകയും വേണം.

English summary
kerala new bagyamithra BM-2 lottery result announce today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X