Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരൂര്‍ അടക്കം കേരളത്തില്‍ പുതിയ നാല് ജില്ലകള്‍ കൂടി? ബജറ്റിലെ പ്രഖ്യാപനം ഇങ്ങനെ

സംസ്ഥാനത്ത് പുതിയ ജില്ലകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് പഠിക്കാനായി ഒരു കമ്മീഷനെ നിയോഗിക്കും എന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് പഠിക്കാന്‍ ഒരു കമ്മീഷനെ നിയമിക്കും എന്നാണ് ബജറ്റില്‍ പറഞ്ഞിരിക്കുന്നത്.

സ്വര്‍ണവില ഇനിയും കുറയും... പൊന്നിനോട് താല്‍പര്യം കുറയുന്നു; ഡോളറിന്റെ നല്ലകാലം
സ്വര്‍ണവില ഇനിയും കുറയും... പൊന്നിനോട് താല്‍പര്യം കുറയുന്നു; ഡോളറിന്റെ നല്ലകാലം

ജനസംഖ്യാ വര്‍ധനവ് കണക്കിലെടുത്ത് വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എല്ലാ ജനങ്ങളിലേക്കും എത്തിക്കാന്‍ സംസ്ഥാനത്തെ വലിയ ജില്ലകള്‍ വിഭജിക്കണം എന്ന ആവശ്യമുയരാന്‍ തുടങ്ങിയിട്ട് നാളേറെയായി. മലപ്പുറം ജില്ല വിഭജനം വേഗത്തിലാക്കണം എന്ന് പല രാഷ്ട്രീയ കക്ഷികളും സമുദായ സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. സമാനമായി മൂവാറ്റുപുഴ, നെയ്യാറ്റിന്‍കര ഉള്‍പ്പെടെയുള്ള പുതിയ ജില്ലകള്‍ രൂപീകരിക്കണെമെന്നും ആവശ്യമുയരുന്നുണ്ട്.

Kerala New Districts

ഈ സാഹചര്യത്തിലാണ് പുതിയ ജില്ലകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് പഠിക്കാനായി കമ്മീഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മലപ്പുറം ജില്ല വിഭജിച്ച് മലപ്പുറം, തിരൂര്‍ എന്നീ ജില്ലകളില്‍ രൂപീകരിക്കണം എന്നാണ് പ്രധാന ആവശ്യം. യുഡിഎഫിലെ പ്രധാന കക്ഷിയായ മുസ്ലീം ലീഗ് അടക്കമുള്ള കക്ഷികള്‍ ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ട്. സമസ്ത പോലുള്ള സമുദായ സംഘടനകളും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോടും, തിരുവനന്തപുരത്തും മെട്രോ യാഥാര്‍ത്ഥ്യമാകും; ബജറ്റില്‍ 20 കോടി രൂപ
കോഴിക്കോടും, തിരുവനന്തപുരത്തും മെട്രോ യാഥാര്‍ത്ഥ്യമാകും; ബജറ്റില്‍ 20 കോടി രൂപ

താനൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകള്‍ ഉള്‍പ്പെടുത്തി തീരദേശ ജില്ല എന്ന നിലയില്‍ തിരൂര്‍ രൂപീകരിക്കണം എന്ന ആവശ്യം ശക്തമാണ്. വള്ളിക്കുന്ന്, കോഴിക്കോട് സര്‍വകലാശാല, പരപ്പനങ്ങാടി, കുറ്റിപ്പുറം, എടപ്പാള്‍, കോട്ടക്കല്‍ എന്നിവയെല്ലാം തിരൂര്‍ ജില്ലയുടെ ഭാഗമാകും. മറുവശത്ത് കൊണ്ടോട്ടി, മഞ്ചേരി, വഴിക്കടവ്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, എടവണ്ണപ്പാറ എന്നിവ മലപ്പുറം ജില്ലയില്‍ ഭാഗമാകും.

1969 ജൂണ്‍ അഞ്ചിനാണ് മലപ്പുറം ജില്ല രൂപീകരിക്കപ്പെടുന്നത്. പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പൊന്നാനി, പെരിന്തല്‍മണ്ണ താലൂക്കുകളുടെ ഭൂരിഭാഗം പ്രദേശങ്ങളും കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന ഏറനാട്, തിരൂര്‍ താലൂക്കുകളും ചേര്‍ത്തായിരുന്നു മലപ്പുറം ജില്ല രൂപീകരിച്ചത്. പുതിയ ജില്ല നിലവില്‍ വന്നപ്പോള്‍ 14 ലക്ഷമായിരുന്നു മലപ്പുറത്തെ ജനസംഖ്യ. എന്നാല്‍ ഇന്ന് അത് 45 ലക്ഷത്തിലേറെയാണ്.

അളവറ്റ ധനം കൈയിലേക്ക്! ചന്ദ്രസംക്രമണത്തില്‍ ഈ രാശിക്കാര്‍ക്ക് ഇന്ന് മുതല്‍ നല്ലകാലം
അളവറ്റ ധനം കൈയിലേക്ക്! ചന്ദ്രസംക്രമണത്തില്‍ ഈ രാശിക്കാര്‍ക്ക് ഇന്ന് മുതല്‍ നല്ലകാലം

സമാനമായി തിരുവനന്തപുരം ജില്ല വിഭജിച്ച് നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. വിഴിഞ്ഞം തുറമുഖം കൂടി വന്നതോടെ ഈ ആവശ്യത്തിന് ബലമേകി. നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളുടെ ഭാഗങ്ങള്‍ ചേര്‍ത്തുകൊണ്ട് പുതിയ ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം. കാര്‍ഷിക ജില്ല എന്ന നിലയില്‍ മൂവാറ്റുപുഴയെ സ്വതന്ത്ര ജില്ലയാക്കണം എന്നാണ് മറ്റൊരു ആവശ്യം.

ഹൈറേഞ്ച് മേഖലയിലെ നാല് താലൂക്കുകള്‍ ഇടുക്കിയില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ടും തൊടുപുഴ താലൂക്കിനെ വേര്‍പെടുത്തിയും ജില്ല രൂപീകരിക്കണം എന്നാണ് ആവശ്യം. തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പിറവം, പാല എന്നിവ മൂവാറ്റുപുഴ ജില്ലയുടെ ഭാഗമാകണം. 1984 ല്‍ കാസര്‍കോട് അവസാനമായി രൂപീകരിച്ചതോടെയാണ് കേരളത്തില്‍ 14 ജില്ലകളായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+