പുതിയ മദ്യനയം പ്രഖ്യാപിച്ചു, ത്രിസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ്
പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. യുഡിഎഫിന്റെ മദ്യനയം പൂര്‍ണ പരാജയമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചത്. ത്രിസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാന്‍ തീരുമാനമായി.

സമയം മാറ്റി
ബാറുകളുടെ സമയം രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെയാക്കി. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായം 21 നിന്ന് 23 വയസാക്കി

ബാറുകളില്‍ കള്ള്
ബാറുകളില്‍ കള്ള് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൂര്‍ണ പരാജയം
യുഡിഎഫിന്റെ മദ്യനയം പൂര്‍ണ പരാജയമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മദ്യനയത്തിനെതിരെ പ്രതിപക്ഷം
കേരളത്തെ മദ്യലയമാക്കുമെന്ന് രമേശ് ചെന്നിത്തല. മദ്യനയം ആര്‍ക്കു വേണ്ടിയാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. മദ്യ നിരോധനത്തിനായി വാദിക്കുന്നവരും സഹകരിക്കണമെന്ന് രമേശ് ചെന്നിത്തല.












Click it and Unblock the Notifications