
കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തു; കേരളത്തിൽ ആന്ത്രാക്സ് രോഗ ബാധ; ലക്ഷണങ്ങൾ ഇവയാണ്
തൃശ്ശൂർ : സംസ്ഥാനത്ത് മൃഗങ്ങളിൽ ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചു. ഇതേ തുടർന്ന് നിരവധി കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തു. അതിരപ്പിള്ളി വനമേഖലയിലാണ് ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൃഗങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രോഗം സ്ഥിരീകരിക്കാനായത്.
അതേസമയം, ചത്ത കാട്ടുപന്നികളെ നീക്കം ചെയ്ത ആളുകൾ നിരീക്ഷണത്തിൽ തുടരുകയാണെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശങ്ങൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. യാതൊരു കാരണവശാലും അതിരപ്പള്ളി വനം മേഖലകളിലേക്ക് ആളുകൾ പോകരുതെന്നും കാട്ടുപന്നികളുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യരുതെന്നും വകുപ്പ് നിർദ്ദേശം നൽകുന്നു.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ മൃഗങ്ങൾ കൂട്ടത്തോടെ ചത്തു പോകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ വിവരം അറിയിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലും ഇത്തരത്തിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ ആരോഗ്യ വകുപ്പ് ശക്തമായ പ്രതിരോധ പ്രവർത്തന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഉടൻ തന്നെ മൃഗങ്ങളിൽ വാക്സിനേഷൻ ആരംഭിക്കും. ബാസിലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ വഴി ഉണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ് ഇത്.
കൃത്യ സമയത്ത് തന്നെ രോഗബാധ സ്ഥിരീകരിച്ച ആളുകൾ ചികിത്സ നടത്തേണ്ടത് അത്യാവശ്യമാണ്. ഇല്ലാത്ത പക്ഷം മരണം സംഭവിക്കാനും ഇടയാകും. രോഗം മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കാണ് സാധാരണ പകരുക.
തക്കാളിപ്പനിയെ പേടിക്കണം, രോഗം വേഗത്തിൽ വ്യാപിക്കുന്നു, തക്കാളിപ്പനി എങ്ങനെ പകരും? അറിയാം
പനി , വിറയൽ , നെഞ്ചുവേദന , ശ്വാസംമുട്ടൽ , ഓക്കാനം , ചുമ , തലവേദന , വയറുവേദന , ശരീരവേദന , ക്ഷീണം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങളായി പറയുന്നത്.
ഫാഷനിലാണ് പൂർണ്ണിമ ഇന്ദ്രജിത്ത്; ഇതാ കിടിലൻ ലുക്ക്; പങ്കിട്ട ചിത്രങ്ങൾ വൈറലാക്കി ആരാധകർ
പ്രധാനമായും ആന്ത്രാക്സ് രോഗ ബാധ നാല് തരത്തിൽ ഉണ്ടെന്നാണ് പറയുന്നത് .
1 , ശ്വാസകോശത്തെ ബാധിക്കുന്ന ആന്ത്രാക്സ്
തലവേദന , നെഞ്ചുവേദന , ഓക്കാനം , പനി , വിറയൽ , ശ്വാസംമുട്ടൽ , ചുമ , വയറുവേദന , ശരീരവേദന , ഛര്‍ദില്‍ , ക്ഷീണം എന്നിവയാണ് ശ്വാസകോശത്തെ ബാധിക്കുന്ന ആന്ത്രാക്സിന്റെ ലക്ഷണങ്ങളായി പറയുന്നത് .
2 , ക്യൂട്ടേനിയസ് ആന്ത്രാക്സ്
തൊലിപ്പുറത്ത് കണ്ടു വരുന്ന കുരുക്കൾ , വ്രണങ്ങൾ. ഇതിനുപുറമെ ചൊറിച്ചിലും തൊലിപ്പുറത്ത് ഉണ്ടാകും. ഇവ ക്യൂട്ടേനിയസ് ആന്ത്രാക്സിന്റെ ലക്ഷണങ്ങളാണ്. കാണപ്പെടുന്നത് കൂടുതലും മുഖത്തും കഴുത്തിലും കൈകളിലും ആയിരിക്കും. ഇവ കണ്ടാൽ ഉടൻ തന്നെ ആരോഗ്യ വിദഗ്ധരെ ബന്ധപ്പെടേണ്ടത് അത്യാവശ്യമാണ്.
3 , കുടലിനെ ബാധിക്കുന്ന ആന്ത്രാക്സ് രോഗബാധ
തൊണ്ട വേദന , കഴുത്തിലെ വീക്കം , പനി , കുളിര് , രക്തം ഛര്‍ദിക്കൽ , മലത്തിലൂടെ രക്തം പോകുക , ബോധക്ഷയം , വയറുവേദന എന്നിവയാണ് കുടലിനെ ബാധിച്ചാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ. ഇവ പ്രത്യേകം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ ഡോക്ടറുടെ സമീപിക്കുക.
4 , ഇന്ജക്ഷന് ആന്ത്രാക്സ് രോഗബാധ
ക്യൂട്ടേനിയസ് ആന്ത്രാക്സ് രോഗലക്ഷണങ്ങൾ തന്നെയാണ് ഇവയ്ക്കും ഉണ്ടാകുന്നത്.
അതേസമയം, തൃശ്ശൂർ ജില്ലയിലെ വെറ്റിനറി കേന്ദ്രത്തിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഇന്നു മുതൽ അതിരപ്പള്ളി പഞ്ചായത്തിലെ വളർത്ത് മൃഗങ്ങൾക്ക് വാക്സിൻ നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. കാട്ടു പന്നികളുമായി ഇടപെടൽ നടത്തിയ വ്യക്തികൾക്ക് ചികിത്സ നൽകും. ഇതിന് പുറമേ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജനങ്ങൾക്ക് ബോധവൽക്കരണവും നൽകും. 0487 24 24223 എന്ന നമ്പറിൽ ബന്ധപ്പെടാം.