എതിർത്താലും പിന്നോട്ടില്ല; 'എല്ലാം നാടിന്റെ ഭാവിയ്ക്ക്'; പദ്ധതികൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി
കണ്ണൂർ: നാടിന് ആവശ്യമായ പദ്ധതികൾ മാറ്റിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വിവാദങ്ങൾ ഉയരുന്നുവെന്ന് കരുതി പദ്ധതിയിൽ നിന്നും പിന്നോട്ട് പോകില്ല. വിവിധ തരം പദ്ധതികൾ നാടിന്റെ ഭാവിക്ക് ആവശ്യമുള്ളതാണ്.
ഈ നാടിന്റെ പരിസ്ഥിതിക്ക് ആവശ്യമായ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കി വരുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കണ്ണൂർ പയ്യന്നൂരിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പയ്യന്നൂരിലെ സിയാൽ സൗരോർജ പ്ലാന്റ് ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം, നാടിന്റെ വികസനത്തിൽ ഒരു പുതിയ അധ്യായം കൂടി പിറന്നെന്നും പയ്യന്നൂരിലെ സോളാർ പ്ലാനറ്റ് ചരിത്രമാണെന്നും മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. വിവാദങ്ങൾ എത്രയൊക്കെ ഉണ്ടായാലും സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളിൽ നിന്ന് പിന്നോട്ട് പോകില്ല. അതുമായി മുന്നോറുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Recommended Video

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രംഗത്ത് എത്തിയിരുന്നു. സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകും എന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. കോഴിക്കോട്ട് വിശദീകരണ യോഗത്തില്‍ ഇന്നലെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സില്‍വര്‍ ലൈനിന് വേണ്ടി ഭൂമി നല്‍കിയതിന്‍റെ പേരില്‍ ഒരു കുടുംബവും വഴിയാധാരമാകില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ജനങ്ങളിലേക്കിറങ്ങിച്ചെന്ന് കെ റെയിലിനെ കുറിച്ചുള്ള ആശങ്ക അകറ്റും. സിൽവർ ലൈൻ പദ്ധതി ആരെയും ഉപദ്രവിക്കാനല്ല. നാടിന്റെ വികസനത്തിന് സ്ഥലം വിട്ടു കൊടുക്കേണ്ടി വരുന്നവർ അത് ചെയ്യണമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. സിൽവർ ലൈനുമായി മുന്നോട്ട് പോകാനാണ് തീരുമാനം. സില്‍വര്‍ ലൈനിന് വേണ്ടി ഭൂമി നല്‍കിയതിന്‍റെ പേരില്‍ ഒരു കുടുംബവും വഴിയാധാരമാകില്ല. ആർക്കാണ് ഇത്ര വേഗത്തില്‍ പോകേണ്ടതെന്ന വിമർശനം പുതിയ കാലത്തിന് യോജിച്ചതല്ല.
ജനങ്ങളിലേക്ക് ഇറങ്ങി ച്ചെന്ന് കെ റെയിലിനെ കുറിച്ചുള്ള ആശങ്ക അകറ്റും. സിൽവർ ലൈൻ പദ്ധതി ആരെയും ഉപദ്രവിക്കാനല്ല. നാടിന്റെ വികസനത്തിന് സ്ഥലം വിട്ടു കൊടുക്കേണ്ടി വരുന്നവര് അത് ചെയ്യണം. പദ്ധതി പ്രഖ്യാപിച്ചാൽ സർക്കാർ അതു നടക്കും എന്ന് ഉറപ്പുള്ളവരാണ് ഇപ്പോൾ എതിർപ്പ് ഉയർത്തുന്നത്. 9,314 കെട്ടിടങ്ങളെയാണ് പദ്ധതി ബാധിക്കുന്നത്. എല്ലാവര്‍ക്കും ആശ്വാസകരമായ പുനരധിവാസ പാക്കേജ് ഉണ്ടാകും. പദ്ധതിയെ കുറിച്ച് വിശദീകരണം നല്‍കിയാലും പ്രതിപക്ഷം എതിര്‍ക്കുകയാണ്. - മുഖ്യമന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications