കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് രൂപയ്ക്ക് അരി; അനര്‍ഹരായ ഏഴ് ലക്ഷം പേരെ പട്ടികയില്‍ നിന്നും ഒഴിവാക്കി

ഗവണ്‍മെന്റ് ജോലിക്കാരെയും പ്രതിമാസ വരുമാനം 25000 രൂപയ്ക്ക് മുകളിലുള്ളവരെയും പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

  • By Nihara
Google Oneindia Malayalam News

ആലപ്പുഴ: ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കരടുപട്ടികയില്‍ രണ്ടു രൂപയ്ക്ക് അരി നല്‍കേണ്ട റേഷന്‍ കാര്‍ഡുടമകളുടെ പട്ടിക പുനര്‍നിര്‍ണ്ണയിച്ചു. ആദ്യ പരിശോധനയില്‍ അനര്‍ഹരെന്ന് കണ്ടെത്തിയ 7 ലക്ഷം പേരെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്. ഗവണ്‍മെന്റ് ജോലിക്കാരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രതിമാസ വരുമാനം 25000 രൂപയ്ക്ക് മുകളിലുള്ളവരെയും പട്ടികയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.

സര്‍ക്കാരിന്റെ കണക്ക് പ്രകാരം 1.81 കോടി ആളുകള്‍ക്കാണ് സര്‍ക്കാര്‍ 2 രൂപയ്ക്ക് അരി നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. അനര്‍ഹരെ ഒഴിവാക്കിയതോടെ പട്ടിക 1.14 കോടിയായി കുറഞ്ഞു. അര്‍ഹരായവരുണ്ടെങ്കില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതിന് മുന്നോടിയായുള്ള കണക്കെടുപ്പും പരിശോധനയും ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധന പ്രകാരമാണ് 7 ലക്ഷം അനര്‍ഹരെ കണ്ടെത്തി പട്ടികയില്‍ നിന്നും നീക്കം ചെയ്തിട്ടുള്ളത്.

rice

മുന്‍ഗണാനേതര സബ്‌സിഡി വിഭാഗം പട്ടികയാണ് ഇപ്പോള്‍ പുതുക്കിയിട്ടുള്ളത്. മുന്‍ഗണനാ വിഭാഗങ്ങളുടെയും പട്ടിക പുതുക്കുന്നുണ്ട്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പരാതികളില്‍ തെളിവെടുപ്പ് നടത്തിയാല്‍ മാത്രമേ പട്ടിക പ്രസിദ്ധീകരിക്കൂ. ഡിസംബര്‍ 15 വരെയാണ് തെളിവെടുപ്പ്.
English summary
Civil supplies Department published new list of subsidy. 7 Lakh persons is going to remove from the previous list.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X