കുടുംബ വഴക്കിന്റെ വൈരാഗ്യം തീര്‍ത്തത് ഭാര്യയെയും ഭാര്യാപിതാവിനെയും വെട്ടി
നിരന്തര കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെയും ഭാര്യാപിതാവിനെയും വെട്ടി പരിക്കേല്‍പിച്ചു. കടയ്ക്കാവൂരിലാണ് സംഭവം നടന്നത്.
തിരുവനന്തപുരം: കുടുംബവഴക്കിനെത്തുടര്‍ന്ന് യുവാവ് ഭാര്യയെയും ഭാര്യാപിതാവിനെയും വെട്ടി. സംഭവം നടത്തിയ ശേഷം പ്രതി ഒളിവില്‍ പോയി. കടയ്ക്കലിലാണ് ദാരുണമായ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. കടയ്ക്കല്‍ ചല്ലിമുക്ക് തടത്തരികത്ത് വീട്ടില്‍ ഗംഗാധരന്‍, മകള്‍ ലീല എന്നിവരെയാണ് തുളസി ആക്രമിച്ചത്.
കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് വഴക്കിട്ട് ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. വെട്ടുകത്തിയും കൊണ്ട് ലീലയുടെ വീട്ടിലേക്ക് പോയ പ്രതി അവിടെ വെച്ചാണ് ഇരുവരെയും ആക്രമിച്ചത്. മകളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചതിനിടയിലാണ് പിതാവിന് വെട്ടുകൊണ്ടത്.

പുലര്‍ച്ചെയാണ് സംഭവം നടന്നത്. അടുക്കള ജോലിയിലായിരുന്ന ലീലയുടെ നിലവിളി കേട്ടാണ് ഗംഗാധരന്‍ ഓടിയെത്തിയത്. ലീലയുടെ ഇരുകൈകള്‍ക്കും ഗംഗാധരന്റെ ഇടതുകൈക്കുമാണ് വെട്ടേറ്റത്. സാരമായി പരുക്കേറ്റ ഗംഗാധരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.സംഭവ സ്ഥലത്തെത്തിയ പോലീസ് തുളസിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications