ക്ഷേത്ര ഭണ്ഡാരത്തില് നിന്നും 10 ലക്ഷത്തിന്റെ നോട്ടുകള്‍; കൂടെ തമിഴില്‍ ഒരു കുറിപ്പും
തിരുവല്ലം പരശുരാമസ്വാമി ക്ഷേത്ര ഭണ്ഡാരത്തില് നിന്നും 10 ലക്ഷം രൂപയുടെ നിരോധിത നോട്ടും തമിഴിലുള്ള കുറിപ്പും ലഭിച്ചു.
തിരുവനന്തപുരം: കള്ളപ്പണം തടയുന്നതിന്റെ ഭാഗമായാണ് 500,1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചത്. നിരോധിച്ച നോട്ടുകള്‍ മാറിയെടുക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍. പണം മാറുന്നതിനായി വന്‍ തിരക്കാണ് ബാങ്കുകളിലും എടിഎമ്മിലും അനുഭവപ്പെടുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി സ്വരുക്കൂട്ടി വെച്ച പണം മാറിയെടുക്കാന്‍ കടമ്പകളേറെയുണ്ട്. സാഹചര്യങ്ങള്‍ ഇങ്ങനെയിരിക്കെയാണ് ദേവസ്ഥലങ്ങളിലെ കാണിക്കയും ഭണ്ഡാരവുമൊക്കെ തുറന്ന് ചില്ലറ കൈമാറാന്‍ തയ്യാറാവുന്നതൊക്കെ വാര്‍ത്തയായതുമാണ്. നോട്ട് നിരോധനത്തിന് ശേഷം ഇതാദ്യമായാണ് ഒരു ക്ഷേത്ര ഭണ്ഡാരത്തില് നിന്നും 10 ലക്ഷം രൂപ ലഭിക്കുന്നത്.
തിരുവല്ലം പരശുരാമസ്വാമി ക്ഷേത്ര ഭണ്ഡാരത്തില് നിന്നാണ് അസാധുവാക്കിയ അഞ്ഞൂറിന്റയും ആയിരത്തിന്റെയും നോട്ടുകെട്ടുകള്‍ ലഭിച്ചത്. വെവ്വേറെ കെട്ടുകളിലാക്കി പേപ്പറില്‍ പൊതിഞ്ഞാണ് നോട്ടുകള്‍ നിക്ഷേപിച്ചിട്ടുള്ളത്. തമിഴിലെഴുതിയ ഒരു കുറിപ്പും ഇതിനോടൊപ്പം കിട്ടിയിട്ടുണ്ട്. 3 ഭണ്ഡാരങ്ങളില് നിന്നുമായാണ് ഇത്രയും പണം ലഭിച്ചിട്ടുള്ളത്. കുറിപ്പിലെന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് ജീവനക്കാര്‍.

മാസത്തിലൊരിക്കല്‍ നടത്തുന്ന ഭണ്ഡാര പരിശോധനയിലാണ് 10 ലക്ഷം രൂപയും കുറിപ്പും കണ്ടൈത്തിയത്. തമിഴിലുള്ള കുറിപ്പായതിനാല്‍ ജീവനക്കാര്‍ക്ക് വായിക്കാന്‍ കഴിഞ്ഞില്ല. കുറിപ്പ് പോലീസിന് കൈമാറിയിട്ടുണ്ട്. പണം ദേവസ്വം ബോര്‍ഡ് ധനലക്ഷ്മി ബാങ്കിലേക്ക് മാറ്റി.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications