കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്നും 10 ലക്ഷത്തിന്റെ നോട്ടുകള്‍; കൂടെ തമിഴില്‍ ഒരു കുറിപ്പും

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്നും 10 ലക്ഷം രൂപയുടെ നിരോധിത നോട്ടും തമിഴിലുള്ള കുറിപ്പും ലഭിച്ചു.

Google Oneindia Malayalam News

തിരുവനന്തപുരം: കള്ളപ്പണം തടയുന്നതിന്റെ ഭാഗമായാണ് 500,1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചത്. നിരോധിച്ച നോട്ടുകള്‍ മാറിയെടുക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍. പണം മാറുന്നതിനായി വന്‍ തിരക്കാണ് ബാങ്കുകളിലും എടിഎമ്മിലും അനുഭവപ്പെടുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി സ്വരുക്കൂട്ടി വെച്ച പണം മാറിയെടുക്കാന്‍ കടമ്പകളേറെയുണ്ട്. സാഹചര്യങ്ങള്‍ ഇങ്ങനെയിരിക്കെയാണ് ദേവസ്ഥലങ്ങളിലെ കാണിക്കയും ഭണ്ഡാരവുമൊക്കെ തുറന്ന് ചില്ലറ കൈമാറാന്‍ തയ്യാറാവുന്നതൊക്കെ വാര്‍ത്തയായതുമാണ്. നോട്ട് നിരോധനത്തിന് ശേഷം ഇതാദ്യമായാണ് ഒരു ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്നും 10 ലക്ഷം രൂപ ലഭിക്കുന്നത്.

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്നാണ് അസാധുവാക്കിയ അഞ്ഞൂറിന്റയും ആയിരത്തിന്റെയും നോട്ടുകെട്ടുകള്‍ ലഭിച്ചത്. വെവ്വേറെ കെട്ടുകളിലാക്കി പേപ്പറില്‍ പൊതിഞ്ഞാണ് നോട്ടുകള്‍ നിക്ഷേപിച്ചിട്ടുള്ളത്. തമിഴിലെഴുതിയ ഒരു കുറിപ്പും ഇതിനോടൊപ്പം കിട്ടിയിട്ടുണ്ട്. 3 ഭണ്ഡാരങ്ങളില്‍ നിന്നുമായാണ് ഇത്രയും പണം ലഭിച്ചിട്ടുള്ളത്. കുറിപ്പിലെന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് ജീവനക്കാര്‍.

currency

മാസത്തിലൊരിക്കല്‍ നടത്തുന്ന ഭണ്ഡാര പരിശോധനയിലാണ് 10 ലക്ഷം രൂപയും കുറിപ്പും കണ്ടൈത്തിയത്. തമിഴിലുള്ള കുറിപ്പായതിനാല്‍ ജീവനക്കാര്‍ക്ക് വായിക്കാന്‍ കഴിഞ്ഞില്ല. കുറിപ്പ് പോലീസിന് കൈമാറിയിട്ടുണ്ട്. പണം ദേവസ്വം ബോര്‍ഡ് ധനലക്ഷ്മി ബാങ്കിലേക്ക് മാറ്റി.

English summary
10 Lakh currency note founded in offering box at Thiruvallam Parashuramaswami Temple along with a Tamil write up.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X