കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലുറപ്പ് ജോലിക്കു പോകുന്ന വീട്ടമ്മയുടെ അക്കൗണ്ടില്‍ ലക്ഷങ്ങളുടെ ഇടപാട്; കണ്ണ് തള്ളി വീട്ടമ്മ

ശൗചാലയം നിര്‍മിച്ചതിന് പഞ്ചായത്ത് അനുവദിച്ച തുക എടുക്കുന്നതിനായി ബാങ്കിലെത്തിയപ്പോഴാണ് വീട്ടമ്മ വിവരം അറിഞ്ഞത്.

  • By Nihara
Google Oneindia Malayalam News

അടിമാലി: സ്വന്തം അക്കൗണ്ടില്‍ ലക്ഷങ്ങളുടെ പണമിടപാട് വിവരമറിഞ്ഞ വീട്ടമ്മ ഞെട്ടി. അടിമാലി കൂമ്പന്‍പാറ ലക്ഷം വീട് കോളനിയില്‍ താഴേകുടി പാത്തുമ്മയുടെ അക്കൗണ്ട് ഉപയോഗിച്ചാണ് ലക്ഷങ്ങളുടെ ഇടപാട് നടത്തിയത്. പാത്തുമ്മയുടെ പരാതിയില്‍ അടിമാലി പോലീസ് കേസെടുത്തിട്ടുണ്ട്. താന്‍ അറിയാതെ തന്റെ അക്കൗണ്ടില്‍ 3,70,000 രൂപ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു.

അടിമാലി എസ്ബിഐ യിലുള്ള അക്കൗണ്ട് ഉപയോഗിക്കുന്നത് തൊഴിലുറപ്പ് കൂലിയും വിധവ പെന്‍ഷന്‍ ഇടപാടുകള്‍ക്ക് വേണ്ടി മാത്രമാണ്. ശുചിത്വ മിഷനും പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ശൗചാലയ നിര്‍മ്മാണ പദ്ധതി പ്രകാരം അനുവദിച്ച തുക എടുക്കാനായി ബാങ്കിലെത്തിയപ്പോഴാണ് പാത്തുമ്മയുടെ കണ്ണ് തള്ളിപ്പോയത്. താന്‍ അറിയാതെ തന്റെ അക്കൗണ്ടില്‍ ലക്ഷങ്ങളുടെ ഇടപാടുകള്‍ നടത്തിയത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിഷയം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

Cash

ബാങ്ക് മാനേജറുടെ ശ്രദ്ധക്കുറവാണ് പിഴവിന് കാരണമെന്ന് പരാതി അന്വേഷിച്ച പോലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്. മറ്റൊരാളുടെ വിവരങ്ങള്‍ അബദ്ധത്തില്‍ പാത്തുമ്മയുടെ പാസ് ബുക്കില്‍ പതിച്ചു നല്‍കിയതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പാത്തുമ്മയ്ക്ക് പുതിയ പാസ് ബുക്ക് നല്‍കി വിഷയം പരിഹരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി ആരെങ്കിലും വീട്ടമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തതാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

English summary
Kerala housewife getting shocked when she know to somebody was misued her bank aacount here on Adimali. She gave compliants about this issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X