പാതിരാത്രിയില്‍ കാമുകിയെ കാണാനെത്തിയ യുവാവിന് കിട്ടിയ പണി
മദ്യ ലഹരിയില്‍ റബ്ബര്‍ തോട്ടത്തില്‍ ഉറങ്ങിയ യുവാവിനെയും കൂട്ടാളികളെയും നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു.
കോട്ടയം: പാതിരാത്രിയില്‍ കാമുകിയെ കാണാനെത്തിയ യുവാവിന് വഴി തെറ്റി. മദ്യ ലഹരിയില്‍ റബ്ബര്‍ തോട്ടത്തില്‍ ഉറങ്ങിയ യുവാവിനെയും കൂട്ടാളികളെയും നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ചാണ് ഇവരെ പോലീസില്‍ ഏല്‍പിച്ചത്. കോട്ടയം മഠത്തിപ്പറമ്പ് പാഴുത്തുരുത്തിലാണ് സംഭവം.
പാഴുത്തുരുത്ത് സ്വദേശിയായ കാമുകിയെ കാണാനാണ് യുവാവ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയത്. പെണ്‍കുട്ടി പറഞ്ഞത് പ്രകാരമുള്ള വഴി തെറ്റി. മദ്യ ലഹരിയില്‍ വഴിതെറ്റിയ സംഘം റബ്ബര്‍ തോട്ടത്തില്‍ ഉറങ്ങിപ്പോവുകയായിരുന്നു. റബ്ബര്‍ തോട്ടത്തിലെത്തിയ സംഘത്തിന് പിന്നീട് എങ്ങോട്ടേക്കാണ് പോകേണ്ടത് എന്ന് മനസിലായില്ല.മദ്യലഹരിയിലായതിനാല്‍ റബ്ബര്‍ തോട്ടത്തില്‍ കിടന്നുറങ്ങുകയും ചെയ്തു.

സംശയകരമായ രീതിയില്‍ റബ്ബര്‍ തോട്ടത്തില്‍ കാര്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പരിസരവാസികള്‍ ഇവരെ ചോദ്യം ചെയ്തത്.എന്നാല്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് സംഘം നല്‍കിയത്. ഇതോടെയാണ് ഇവരെ പോലീസില്‍ ഏല്‍പിച്ചത്. കാമുകിയെ കാണാന്‍ എത്തിയതാണെന്നും വഴി തെറ്റി റബ്ബര്‍ തോട്ടത്തില്‍ അകപ്പെട്ടുപോയതാണെന്നും യുവാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications