കോടതികളില്‍ ലഭിച്ച തൊണ്ടിമുതലായ 'കോടികള്‍' ട്രഷറിയിലേക്ക് മാറ്റുന്നു
അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് തുക ട്രഷറിയിലേക്ക് മാറ്റുക. തുക മാറ്റുന്നതിന് ബന്ധപ്പെട്ട കോടതിയുടെ പ്രത്യേക ഉത്തരവും ആവശ്യമാണ്.
തിരുവനന്തപുരം: നോട്ട് നിരോധനത്തിന് ശേഷം കോടതികളില്‍ തൊണ്ടിമുതലായി ലഭിച്ച നോട്ടുകള്‍ ട്രഷറിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഡിസംബര്‍ 31 നകം ബന്ധപ്പെട്ട ട്രഷറിയിലേക്ക് മാറ്റാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതാണ് ഇപ്പോള്‍ ഇത്തരത്തിലൊരു തീരുമാനം വരാന്‍ കാരണം. കേസുകള്‍ തീര്‍പ്പാവാതെ ഈ നോട്ടുകള്‍ ബന്ധപ്പെട്ടവര്‍ക്ക് മാറ്റിയെടുക്കാന്‍ കഴിയില്ല. വിചാരണ പൂര്‍ത്തിയാക്കി കേസുകള്‍ തീര്‍പ്പാവുമ്പോഴേക്കും പഴയ നോട്ട് ഉപയോഗിക്കുന്നതിന് റിസര്‍വ് ബാങ്ക് അനുവദിച്ച കാലാവധിയും തീരും.
അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് തുക ട്രഷറിയിലേക്ക് മാറ്റുക. തുക മാറ്റുന്നതിന് ബന്ധപ്പെട്ട കോടതിയുടെ പ്രത്യേക ഉത്തരവും ആവശ്യമാണ്. വിചാരണ പൂര്‍ത്തിയാവുന്നതിന് അനുസരിച്ച് ഉടമസ്ഥന് ബന്ധപ്പെട്ട ട്രഷറിയില്‍ നിന്നും തുക തിരികെ ലഭിക്കുന്ന വിധത്തിലാണ് നടപടി ക്രമങ്ങള്‍. ശാസ്ത്രീയ തെളിവിനും മറ്റുമായി പോലീസ് പിടിച്ചെടുത്ത പണവും കോടതികളില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇവ ട്രഷറിയിലേക്ക് മാറ്റില്ല. വിചാരണ പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് ഉടമസ്ഥന് പണം തിരികെ ലഭിക്കും.

വിവിധ ഓഫീസുകളില്‍ നിന്ന് റെയ്ഡിനിടെ കണ്ടെടുത്ത പണം നേരത്തെ തന്നെ ട്രഷറികളിലേക്ക് മാറ്റിയിട്ടുണ്ട്. വിജിലന്‍സ് അധികൃതര്‍ തൊണ്ടിമുതലായി കോടതിയില്‍ സമര്‍പ്പിച്ച നോട്ടുകള്‍ ട്രഷറിയിലേക്ക് മാറ്റാന്‍ സാധിക്കില്ല. ഫിനാഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ നല്‍കിയാണ് കൈക്കൂലിക്കാരെ കുരുക്കുന്നത്. ഇവ മാറ്റിയെടുത്താല്‍ കേസ് നിലനില്‍ക്കില്ല.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications