കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതികളില്‍ ലഭിച്ച തൊണ്ടിമുതലായ 'കോടികള്‍' ട്രഷറിയിലേക്ക് മാറ്റുന്നു

അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് തുക ട്രഷറിയിലേക്ക് മാറ്റുക. തുക മാറ്റുന്നതിന് ബന്ധപ്പെട്ട കോടതിയുടെ പ്രത്യേക ഉത്തരവും ആവശ്യമാണ്.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം: നോട്ട് നിരോധനത്തിന് ശേഷം കോടതികളില്‍ തൊണ്ടിമുതലായി ലഭിച്ച നോട്ടുകള്‍ ട്രഷറിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഡിസംബര്‍ 31 നകം ബന്ധപ്പെട്ട ട്രഷറിയിലേക്ക് മാറ്റാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതാണ് ഇപ്പോള്‍ ഇത്തരത്തിലൊരു തീരുമാനം വരാന്‍ കാരണം. കേസുകള്‍ തീര്‍പ്പാവാതെ ഈ നോട്ടുകള്‍ ബന്ധപ്പെട്ടവര്‍ക്ക് മാറ്റിയെടുക്കാന്‍ കഴിയില്ല. വിചാരണ പൂര്‍ത്തിയാക്കി കേസുകള്‍ തീര്‍പ്പാവുമ്പോഴേക്കും പഴയ നോട്ട് ഉപയോഗിക്കുന്നതിന്‌ റിസര്‍വ് ബാങ്ക് അനുവദിച്ച കാലാവധിയും തീരും.

അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് തുക ട്രഷറിയിലേക്ക് മാറ്റുക. തുക മാറ്റുന്നതിന് ബന്ധപ്പെട്ട കോടതിയുടെ പ്രത്യേക ഉത്തരവും ആവശ്യമാണ്. വിചാരണ പൂര്‍ത്തിയാവുന്നതിന് അനുസരിച്ച് ഉടമസ്ഥന് ബന്ധപ്പെട്ട ട്രഷറിയില്‍ നിന്നും തുക തിരികെ ലഭിക്കുന്ന വിധത്തിലാണ് നടപടി ക്രമങ്ങള്‍. ശാസ്ത്രീയ തെളിവിനും മറ്റുമായി പോലീസ് പിടിച്ചെടുത്ത പണവും കോടതികളില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇവ ട്രഷറിയിലേക്ക് മാറ്റില്ല. വിചാരണ പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് ഉടമസ്ഥന് പണം തിരികെ ലഭിക്കും.

currency

വിവിധ ഓഫീസുകളില്‍ നിന്ന് റെയ്ഡിനിടെ കണ്ടെടുത്ത പണം നേരത്തെ തന്നെ ട്രഷറികളിലേക്ക് മാറ്റിയിട്ടുണ്ട്. വിജിലന്‍സ് അധികൃതര്‍ തൊണ്ടിമുതലായി കോടതിയില്‍ സമര്‍പ്പിച്ച നോട്ടുകള്‍ ട്രഷറിയിലേക്ക് മാറ്റാന്‍ സാധിക്കില്ല. ഫിനാഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ നല്‍കിയാണ് കൈക്കൂലിക്കാരെ കുരുക്കുന്നത്. ഇവ മാറ്റിയെടുത്താല്‍ കേസ് നിലനില്‍ക്കില്ല.

English summary
Attached rupees in all court goes to treasury. The High court made instructions about this process.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X