'ടാക്‌സി' വിളിക്കാം ഇനി യഥേഷ്ടം ; യൂബര്‍-ഓട്ടോ പ്രശ്‌നത്തിന് പരിഹാരമാവുന്നു
യൂബര്‍-ഒാട്ടോ പ്രശ്നത്തിന്പ്ര പരിഹാരമാവുന്നു. പ്രശ്നങ്ങളൊന്നുമില്ലാതെ ഇരുകൂട്ടരും രമ്യതയോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കൊച്ചി: കൊച്ചിയില്‍ യൂബര്‍ ടാക്‌സിയുമായുള്ള വിഷയത്തിന് പരിഹാരമാവുന്നു. റെയില്‍വേ സ്റ്റേഷനില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെയും യാത്രക്കാരെയും ഓട്ടോ ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തുന്നത് സ്ഥിരം സംഭവമായിരുന്നു. ഗായിക സയനോര ഉള്‍പ്പടെ ഓട്ടോ ഡ്രൈവര്‍മാരുടെ ഭീഷണിക്ക് ഇരയായിട്ടുണ്ട്. സംഭവം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരുന്നു. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് പ്രശ്‌നത്തിന് പരിഹാരമായത്.
യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ ഇരു കൂട്ടരും പ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഓട്ടോ-യൂബര്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ വഴക്കും കൈയ്യേറ്റവും ഉണ്ടാവുമ്പോള്‍ അത് യാത്രക്കാരെയും കൂടിയാണ് ബാധിക്കുന്നത്.

ബുദ്ധിമുട്ടിക്കരുത്
ധാരാളം ടൂറിസ്റ്റുകള്‍ എത്തുന്ന സീസണ്‍ കൂടിയാണ് ഡിസംബര്‍. ടൂറിസ്റ്റുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ ഓട്ടോ, യൂബര്‍ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇരു കൂട്ടരും സൗഹാര്‍ദ്ദപരമായി പ്രവര്‍ത്തിക്കണം.

അനുവദിക്കില്ല
ക്രമസമാധാനം ലംഘിക്കുന്ന തരത്തിലുള്ള പ്രവൃത്തിക്കെതിരെ ശക്തമായി നടപടിയെടുക്കും. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇരു വിഭാഗവും രമ്യതയോടെ പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

ബാധിക്കും
യൂബര്‍, ഓട്ടോ ഡ്രൈവര്‍മാര്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ വേണ്ട രീതിയില്‍ പരിഹരിച്ചില്ലെങ്കില്‍ അത് ടൂറിസത്തെ ബാധിക്കും. അത് ഇരുകൂട്ടര്‍ക്കും ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമങ്ങളും ഉത്തരവുകളും പാലിക്കണം
ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിയമങ്ങളും കോടതി ഉത്തരവുകളും പാലിക്കാന്‍ യൂബര്‍, ഓട്ടോ തൊഴിലാളികള്‍ തയ്യാറാവണം. വിഷയവുമായി ബന്ധപ്പെട്ട് നില നില്‍ക്കുന്ന നിയമപരവും അല്ലാത്തതുമായ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.


Click it and Unblock the Notifications