ദേശീയപാത വികസനം; സ്ഥലമേറ്റെടുക്കുന്നതിനായി ആരാധാനാലയങ്ങള്‍ പൊളിച്ചു നീക്കുന്നു
ദേശീയ പാതാ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിനിടയില്‍ ആരാധാനാലയങ്ങള്‍ പൊളിച്ചു മാറ്റുന്നു. കണ്ണൂര്‍ ജില്ലയിലെ ചില ആരാധാലയങ്ങളാണ് പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ടിട്ടുള്ളത്.
കണ്ണൂര്‍: ദേശീയപാത നാലുവരിയാക്കുന്നതിന് മുന്നോടിയായുള്ള പ്രവൃത്തി ആരംഭിച്ചിട്ട് നാളുകള്‍ കുറച്ചായി. സ്ഥലമേറ്റെടുപ്പ് നടപടികളും പൊളിച്ചു മാറ്റലുകളും തകൃതിയായി നടന്നു വരുന്നു. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് 2 മുതല്‍ 4 ശതമാനം വരെ നഷ്ടപരിഹാരം നല്‍കണമെന്ന് സമരസമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയപാത 45 മീറ്റര്‍ വികസനത്തിനെതിരെ വന്‍ പ്രതിഷേധമാണ് അരങ്ങേറിയിട്ടുള്ളത്. വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസത്തിനുള്ള കൃത്യമായ സൗകര്യം ഒരുക്കണമെന്നായിരുന്നു സമരസമിതിയുടെ പ്രധാന ആവശ്യം. സ്ഥലമേറ്റെടുക്കുന്നതിനിടയില്‍ പൊളിച്ചു മാറ്റേണ്ടി വരുന്ന ആരാധാനാലയങ്ങള്‍ പുനര്‍ നിര്‍മിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. കണ്ണൂര്‍ ജില്ലയിലെ വിവിധ ആരാധാനാലയങ്ങളാണ് പൊളിച്ചു മാറ്റണമെന്ന ഉത്തരവിനെതിരെ ജനം ഒന്നടക്കവെയാണ് പ്രതിഷേധത്തിനെത്തിയത്.
മറ്റൊരു രാജ്യത്തും റോഡ് വികസനത്തിന്റെ പേരില്‍ ആരാധാലയങ്ങള്‍, വീട്, ആശുപത്രി , സ്‌കൂള്‍ പൊളിച്ചുമാറ്റുന്ന പ്രവണത ഇല്ലെന്നും സമരസമിതി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ജനനിബിഡമായ സ്ഥലങ്ങളിലുള്ള റോഡിന് വീതി കൂട്ടുമ്പോള്‍ ജനങ്ങള്‍ക്ക് നഷ്ടമാവുന്നത് സൈ്വര ജീവിതമാണ്. വികസനത്തിന്റെ പേരില്‍ റോഡരികിലുള്ള ഒട്ടേറെ മരങ്ങളും മുറിച്ചു മാറ്റേണ്ടിവരുന്നുണ്ട്. എന്നാല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് സമരസമിതിക്ക് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടുണ്ട്. ആരാധാനാലയങ്ങള്‍ നില നിര്‍ത്തുന്നതിനെക്കുറിച്ച് ഇതുവരെ ഒരു തീരുമാനവും വന്നിട്ടില്ല.

രാജ്യത്തെ വന്‍ നഗരങ്ങളില്‍ പോലും റോഡരികിലുള്ള ആരാധാനാലയങ്ങള്‍ സര്‍ക്കാരുകള്‍ തന്നെ സംരക്ഷിക്കുന്നുണ്ടെന്ന് സമരസമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. വികസനത്തിന്റെ പേരില്‍ ഇവ പൊളിച്ചുമാറ്റാന്‍ അനുവദിക്കില്ലെന്നും അവര്‍ അറിയിച്ചു. ശക്തമായ ജന പ്രതിരോധം സൃഷ്ടിക്കും. റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കുമ്പോള്‍ ആരാധാനാലയങ്ങള്‍ നില നിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും സമരസമിതി നേതാക്കള്‍ വ്യക്തമാക്കി. ഇത്തരം സ്ഥലങ്ങളില്‍ സമാന്തര സംവിധാനം ഒരുക്കാനുള്ള നടപടി സ്വീകരിച്ച് ആരാധാലയങ്ങള്‍ നില നിര്‍ത്തണമെന്നും സമരസമിതി അറിയിച്ചു.












Click it and Unblock the Notifications