കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാര്‍ക്ക് തെരുവ് നായ്ക്കളെ നല്‍കി പ്രതീകാത്മക സമരം; സമരക്കാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

മുഖ്യമന്ത്രിയുള്‍പ്പടെ മന്ത്രിമാര്‍ക്ക് സമ്മാനിക്കുന്നതിനായി 19 തെരുവ് നായ്ക്കളെയും കൊണ്ടാണ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം: തെരുവുനായ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിന് മുന്നില്‍ തെരുവുനായ്ക്കളയെും കൊണ്ട് സമരം നടത്തി. മന്ത്രിമാര്‍ക്ക് സമ്മാനിക്കുന്നതിനായി തെരുവില്‍ നിന്നും പിടിച്ച പട്ടികളെ കൂട്ടിലാക്കിയാണ് പ്രതിഷേധക്കാര്‍ സമരത്തിനെത്തിയത്. മുഖ്യമന്ത്രി ഉള്‍പ്പടെ എല്ലാ മന്ത്രിമാര്‍ക്കും നല്‍കാന്‍ തെരുവ് നായ്ക്കളെ കൂട്ടില്‍ അടച്ച് മേല്‍വിലാസം എഴുതി സെക്രട്ടറിയേറ്റിന് മുന്നില്‍ നിര്‍ത്തിയാണ് പ്രതിഷേധം തുടങ്ങിയത്.

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിസി തോമസാണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രതിഷേധ പരിപാടി കഴിഞ്ഞ് തെരുവുനായ്ക്കളെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപേക്ഷിച്ചുപോയ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധവുമായി പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. സമരം നടത്തിയവര്‍ക്കെതിരെ പോലീസ് നടപടി കൂടാതെ മറ്റൊരു വിഭാഗത്തിന്റെ പ്രതിഷേധത്തിനും കൂടിയാണ് സെക്രട്ടറിയേറ്റ് അങ്കണം ശനിയാഴ്ച സാക്ഷ്യം വഹിച്ചത്.

നാടകീയ സംഭവങ്ങള്‍

നാടകീയ സംഭവങ്ങള്‍

തെരുവ് നായ്ക്കളെയും കൂട്ടിലാക്കിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനെത്തിയത്. 19 തെരുവുനായ്ക്കളെയാണ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് പ്രതിഷേധത്തിനായി പിടിച്ചു കൊണ്ടുവന്നത്. പ്രതിഷേധ പരിപാടി കഴിഞ്ഞ് നായ്ക്കളെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപേക്ഷിച്ച് പ്രവര്‍ത്തകര്‍ മടങ്ങിപ്പോവുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധവുമായി മറ്റൊരു വിഭാഗം രംഗത്തെത്തി.

 പ്രതീകാത്മക സമരം

പ്രതീകാത്മക സമരം

തെരുവുനായ പ്രശ്‌നത്തില്‍ നടപടി സ്വീകരിക്കാത്ത ഭരണപക്ഷത്തിനെതിരെ കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗമാണ് സമരം നടത്തിയത്. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും നല്‍കുന്നതിനായി 19 തെരുവ് നായ്ക്കളെയും കൊണ്ടാണ് പ്രതിഷേധക്കാര്‍ സമരവേദിയിലേക്ക് എത്തിയത്. ഓരോ കൂട്ടിലും ഏത് മന്ത്രിക്കാണ് നല്‍കുന്നതെന്ന് തിരിച്ചറിയുന്നതിനായി പേരും എഴുതി വെച്ചിരുന്നു.

 പോലീസ് കേസെടുത്തു

പോലീസ് കേസെടുത്തു

കൂട്ടിലടച്ച തെരുവുനായ്ക്കളെയും കൊണ്ട് സെക്രട്ടറിയേറ്റിനകത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് തെരുവ്‌നായ്ക്കളെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപേക്ഷിച്ച് പ്രവര്‍ത്തകര്‍ മടങ്ങിപ്പോയി. സംഭവത്തില്‍ 26 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

 മറ്റൊരു പ്രതിഷേധം

മറ്റൊരു പ്രതിഷേധം

കൂട്ടിലടച്ച തെരുവ് നായ്ക്കളെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപേക്ഷിച്ചു പോയവര്‍ക്കെതിരെ പ്രതിഷേധവുമായി പീപ്പിള്‍സ് ഫോര്‍ അനിമല്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്.

English summary
Kerala Congress PC Thomas section conducted a different protest at the secretariat with caged stray dogs. They were presented 19 stray dogs. Police registered a case against them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X