Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യ ക്ലിനിക്കിന്റെ മറവില്‍ പ്രകൃതി വിരുദ്ധ പീഡനം; ഉടമ അറസ്റ്റില്‍

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനാണ് സ്വകാര്യ ക്ലിനിക് ഉടമയായ പുതുപറന്പില്‍ മുഹമ്മദ് സാലിയെ പോലീസ് അറസ്റ്റ് ചെയ്തത്.

അടിമാലി: പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനെത്തുടര്‍ന്ന് സ്വകാര്യ ക്ലിനിക് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. അടിമാലിയിലാണ് സംഭവം നടന്നത്.

അടിമാലി തോക്കുപാറ മാടവന ക്ലിനിക് ഉടമ പുതുപറമ്പില്‍ മുഹമ്മദ് സാലിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സാലിയുടെ ക്ലിനിക്കിലെത്തിയ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായത്. വിദ്യാര്‍ത്ഥികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രകൃതി വിരുദ്ധ പീഡനത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്.

Child Abuse

അധ്യാപകര്‍ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും അറിയിച്ചു. ഇവരുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. അറസ്റ്റിലായ സാലിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+