കേരളത്തിൽ കുടിവെള്ള നിരക്ക് വെള്ളിയാഴ്ച മുതൽ വർധിക്കും; ജൂണിലെ ബില്ലിൽ നിരക്ക് എത്തും
തിരുവനന്തപുരം: കേരളത്തിൽ ജല നിരക്കിലെ വർധന വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. അടിസ്ഥാന നിരക്കിൽ അഞ്ച് ശതമാനം വർധനയാണ് ഉണ്ടാക്കുന്നത്. ഈ വർധനവ് ഗാർഹികേതര , വ്യവസായ ഉപയോക്താക്കളെ ബാധിക്കും. വർധനവ് ഉണ്ടാകുന്നതോടെ ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 41 പൈസയാണ് നൽകേണ്ടി വരുന്നത്.
നിലവിലെ നിരക്ക് 4 രൂപ 20 പൈസ ആണ്. ഗാർഹിക, ഗാർഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനം നിരക്ക് വർധനയാണ് ജല അതോറിറ്റി വരുത്തിയിരിക്കുന്നത്. ഇന്ധനം, പാചകവാതകം എന്നിങ്ങനെയുളള അവശ്യ സാധനങ്ങൾക്ക് വില കയറ്റം ഉണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കുടിവെള്ള നിരക്ക് ഉയരുന്നത്.

എന്നാൽ, വരുന്ന ജൂൺ മാസം മുതൽ ഉപയോക്താക്കളുടെ കയ്യിൽ ലഭിക്കുന്ന ബില്ലിൽ ആയിരിക്കും പുതിയ നിരക്കുകൾ രേഖപ്പെടുത്തി എത്തുന്നത്. 35 ലക്ഷം ഗാർഹിക ഉപയോക്താക്കൾ ആണ് കേരളത്തിൽ നിലവിൽ ഉളളത്. ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരുടെ സൗജന്യ വിതരണം തുടരും എന്നാണ് റിപ്പോർട്ട്. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്ക് കേരളത്തിൽ പ്രതിമാസം 15000 ലിറ്റർ ജലം ആണ് സൗജന്യമായി നൽകുന്നത്.
ഇനി മുതൽ 5000 ലിറ്റർ വരെയുളള വെള്ളത്തിന് മിനിമം നിരക്ക് 22.05 രൂപ കൊടുക്കേണ്ടി വരും. ഇത് നിലവിൽ 21 രൂപ ആണ്. അതേസമയം, കേരളത്തിലെ ഗാർഹിക ഉപയോക്താക്കൾക്ക് 1000 ലിറ്റർ വെള്ളം ഉപയോഗിക്കുന്നതിന് പ്രതിമാസം നൽകേണ്ട നിരക്ക് ഏകദേശം 4. 20 രൂപ ആണ്. എന്നാൽ, ഈ നിരക്ക് വർധനവ് പ്രാബല്യത്തിൽ വരുന്നതോടെ ഗാർഹിക ഉപയോക്താക്കൾക്ക് 4.41 രൂപ ഇനി മുതൽ നൽകേണ്ടി വരും.
എന്നാൽ, ഗാർഹികേതര വിഭാഗക്കാർക്ക് കേരളത്തിൽ 15000 ലിറ്റർ ജലം പ്രതിമാസം ഉപയോഗത്തിനായി നൽകിയിരുന്നു. ഓരോ 1000 ലിറ്ററിന് 15.75 രൂപ ആണ് ഏർപ്പെടുത്തിയിരുന്നത്. നിരക്ക് വർധനവ് ഉയരുന്ന സാഹചര്യത്തിൽ ഇനി മുതൽ ഇതിന് 16.54 രൂപ എന്ന നിലയിലേക്ക് തുക ഉയരും. രണ്ടു ലക്ഷത്തിലധികം ഗാർഹികേതര ഉപയോക്താക്കളാണ് നിലവിൽ കേരളത്തിൽ ഉള്ളത്. ശുദ്ധജല നിരക്കിന്റെ സുവിജ് നിരക്ക് 10.05. % ആയിരുന്നു.
ഇനി മുതൽ 11.02 % ആണിത്.
അതേസമയം, കേന്ദ്ര സർക്കാർ നിർദേശിച്ച പ്രകാരമാണ് ജല നിരക്ക് വർധന നടപ്പിലാക്കുന്നത്. 2024 വരെ ഇതേ രീതിയിൽ എല്ലാ ഏപ്രിൽ മാസത്തിലും അഞ്ച് ശതമാനം വീതം ജല നിരക്കിൽ വർധനയുണ്ടാകും എന്ന് ജല അതോറിറ്റി വ്യക്തമാക്കിയിരുന്നു. എന്നാൽ, വിലക്കയറ്റിൽ പൊറുതി മുട്ടുന്ന കേരളത്തിലെ ജനങ്ങൾക്ക് മുന്നിലേക്കാണ് വീണ്ടും ജല നിരക്ക് വർധന എത്തുന്നത്. കൊവിഡിന്റെ പിടിയിൽ അമർന്ന കേരളത്തിലെ ഓരോ ജനത്തിനെയും ഇത് പ്രതിരോധത്തിൽ ആക്കിയേക്കും എന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications