Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തിൽ:ഇന്ന് വയനാട് സന്ദർശിക്കും;ആദിവാസി ഊരിലെ കുടുംബങ്ങളെ കാണും

വയനാട്: കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഇന്ന് വയനാട്ടിൽ എത്തും. ഒരു ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് മന്ത്രി ജില്ലയിൽ എത്തുക. കളക്ടറേറ്റിലെ ജില്ലാ വികസന സമിതി യോഗത്തിൽ പങ്കെടുത്ത ശേഷം മരവയൽ ആദിവാസി ഊരിലെ കുടുംബങ്ങളെ നേരിട്ടെത്തി കാണും.

ഇന്ന് വൈകിട്ട് 4 മണിക്ക് മാധ്യമങ്ങളെ കാണാനും മന്ത്രി തീരുമാനിച്ചിട്ടുണ്ട്. ഇതിന് ശേഷം, വയനാട് സന്ദർശനം പൂർത്തീകരിച്ച് കരിപ്പൂർ വിമാനത്താവളത്തിലേക്ക് മടങ്ങും.

smrithi

സന്ദർശത്തിന്റെ ഭാഗമായി മന്ത്രി സ്മൃതി ഇറാനി ഇന്നലെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മന്ത്രിയെ സ്വീകരിച്ചു. വനിത ശിശുക്ഷേമ മന്ത്രി എന്ന നിലയിലെ ഔദ്യോഗിക സന്ദര്‍ശനമാണിത്. സുരേഷ് ഗോപി എംപിയുടെ ഇടപെടലിനെ തുടർന്നാണ് മന്ത്രി കേരളത്തിൽ എത്തിയിരിക്കുന്നത്.

Recommended Video

cmsvideo
    കേരള: സ്മൃതി ഇറാനി ഇന്ന് വയനാട്ടിലെ ആദിവാസി ഊരുകൾ സന്ദർശിക്കും

    ഇതിന് പിന്നാലെ, ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതം പഠിക്കാന്‍ കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നാണ് വിവരം.
    രാഹുല്‍ ഗാന്ധിയുടെ മണ്ഡലം കൂടിയാണ് വയനാട്ടിൽ ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതം സുരേഷ് ഗോപി എംപി രാജ്യസഭയില്‍ പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ ചര്‍ച്ചയിലാണ് സുരേഷ്‌ ഗോപിയ്ക്ക് കേന്ദ്രമന്ത്രി വയനാട് സന്ദർശിക്കും എന്ന ഉറപ്പ് നൽകിയത്.

    അതേസമയം, അമേഠിയിലെ ലോക്സഭാംഗം ആണ് സ്മൃതി ഇറാനി. അട്ടിമറി വിജയം ആണ് ഇവിടെ സ്മൃതി ഇറാനി നേടിയത്. എന്നാൽ, കഴിഞ്ഞ തവണ അമേഠിയിലും വയനാട്ടിലും മത്സരിച്ച രാഹുൽ ഗാന്ധി അമേഠിയിൽ പരാജയപ്പെട്ടെങ്കിലും വയനാട്ടിലെ വിജയത്തിലൂടെ ലോക്സഭാംഗമായി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+