Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളീസ് കരുതി ഇരിക്കണം: ജല നിരക്കിൽ വർധന; ഏപ്രിൽ മുതൽ പ്രാബല്യത്തിൽ; ജൂണിലെ ബില്ലിൽ പ്രതിഫലിക്കും

തിരുവനന്തപുരം: കേരളത്തിൽ ജല നിരക്കിലെ വർധന അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും. അഞ്ച് ശതമാനം ആണ് ജല നിരക്കിൽ വർദ്ധന ഉണ്ടാക്കുന്നത്. ഈ വർധനവ് ഗാർഹികേതര , വ്യവസായ ഉപയോക്താക്കളെ ബാധിക്കും എന്നാണ് വിവരം.

വരുന്ന ജൂൺ മാസം മുതൽ ഉപയോക്താക്കളുടെ കയ്യിൽ ലഭിക്കുന്ന ബില്ലിൽ ആയിരിക്കും പുതിയ നിരക്കുകൾ രേഖപ്പെടുത്തി എത്തുന്നത്. 35 ലക്ഷം ഗാർഹിക ഉപയോക്താക്കൾ ആണ് കേരളത്തിൽ നിലവിൽ ഉളളത്.

water

എന്നാൽ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരുടെ സൗജന്യ വിതരണം തുടരും. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്ക് കേരളത്തിൽ പ്രതിമാസം 15000 ലിറ്റർ ജലം ആണ് സൗജന്യമായി നൽകുന്നത്. നിരക്കുകളിൽ വർദ്ധന ഏപ്രിൽ ഒന്ന് മുതൽ ആണ് പ്രാബല്യത്തിൽ എത്തുക.

അതേസമയം, കേരളത്തിലെ ഗാർഹിക ഉപയോക്താക്കൾക്ക് 1000 ലിറ്റർ വെള്ളം ഉപയോഗിക്കുന്നതിന് പ്രതിമാസം നൽകേണ്ട നിരക്ക് ഏകദേശം 4. 20 രൂപ ആണ്. എന്നാൽ, ഈ നിരക്ക് വർധനവ് പ്രാബല്യത്തിൽ വരുന്നതോടെ ഗാർഹിക ഉപയോക്താക്കൾക്ക് 4.41 രൂപ ഇനി മുതൽ നൽകേണ്ടി വരും. 1001 - 5000 ലിറ്റർ വരെയുള്ള ഉപയോഗത്തിന് നിലവിലെ മിനിമം നിരക്ക് എന്നത് 21 രൂപയാണ്. എന്നാൽ, വർധനവ് പ്രാബല്യത്തിൽ ആകുന്നതോടെ 22 . 05 രൂപ ഗാർഹിക ഉപയോക്താക്കൾക്ക് നൽകേണ്ടി വരും.

എന്നാൽ, ഗാർഹികേതര വിഭാഗക്കാർക്ക് കേരളത്തിൽ 15000 ലിറ്റർ ജലം പ്രതിമാസം ഉപയോഗത്തിനായി നൽകിയിരുന്നു. എന്നാൽ ഓരോ 1000 ലിറ്ററിന് 15.75 രൂപ ആണ് ഏർപ്പെടുത്തിയിരുന്നത്. നിരക്ക് വർധനവ് ഉയരുന്ന സാഹചര്യത്തിൽ ഇനി മുതൽ ഇതിന് 16.54 രൂപ എന്ന നിലയിലേക്ക് തുക ഉയരും. രണ്ടു ലക്ഷത്തിലധികം ഗാർഹികേതര ഉപയോക്താക്കളാണ് നിലവിൽ കേരളത്തിൽ ഉള്ളത്. ശുദ്ധജല നിരക്കിന്റെ സുവിജ് നിരക്ക് 10.05. % ആയിരുന്നു. ഇനി മുതൽ 11.02 % ആണ്.

അതേസമയം, കേന്ദ്ര സർക്കാർ നിർദേശിച്ച പ്രകാരമാണ് ജല നിരക്ക് വർധന നടപ്പിലാക്കുന്നത്. 2024 വരെ ഇതേ രീതിയിൽ എല്ലാ ഏപ്രിൽ മാസത്തിലും അഞ്ച് ശതമാനം വീതം ജല നിരക്കിൽ വർധനയുണ്ടാകും എന്ന് ജല അതോറിറ്റി വ്യക്തമാക്കി. എന്നാൽ, വിലക്കയറ്റിൽ പൊറുതി മുട്ടുന്ന കേരളത്തിലെ ജനങ്ങൾക്ക് മുന്നിലേക്കാണ് വീണ്ടും ജല നിരക്ക് വർധന എത്തുന്നത് കൊവിഡിന്റെ പിടിയിൽ അമർന്ന കേരളത്തിലെ ഓരോ ജനത്തിനെയും ഇത് പ്രതിരേധത്തിലാക്കിയേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+