Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ ദേശീയപാത നിര്‍മാണം അദാനിക്ക് വേണ്ടിയാണോ? കേന്ദ്രത്തിനോട് കെസി വേണുഗോപാല്‍

ന്യൂഡല്‍ഹി: ദേശീയപാതാ നിര്‍മാണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ നല്‍കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് അനുകൂലമായി പ്രവര്‍ത്തിക്കുകയാണ് എന്ന് ആരോപിച്ച് കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍. കേരളത്തിലെ ദേശീയപാതാ നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോക്‌സഭയില്‍ ആയിരുന്നു കെസി വേണുഗോപാലിന്റെ പരാമര്‍ശം.

റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി കേന്ദ്രം നടത്തുന്ന 'വമ്പിച്ച ചെലവ്' സുരക്ഷിതമായ റോഡുകളും ഉത്തരവാദിത്തമുള്ള ഭരണവും ഉറപ്പാക്കുന്നുണ്ടോ അതോ പൊതു ഫണ്ട് തിരഞ്ഞെടുത്ത ചിലര്‍ക്ക് സ്വകാര്യ ലാഭമാക്കി മാറ്റുന്ന ഒരു സംവിധാനം സൃഷ്ടിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ലോക്സഭയില്‍ സപ്ലിമെന്ററി ഡിമാന്‍ഡ് ഫോര്‍ ഗ്രാന്റ്സിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാല്‍.

Kerala NH 66

വടക്ക് കാസര്‍ഗോഡ് മുതല്‍ തെക്ക് കൊല്ലം വരെയുള്ള ദേശീയപാത പദ്ധതികള്‍, രണ്ട് പ്രധാന പാതകളായ എന്‍എച്ച് 66 ഉം എന്‍എച്ച് 544 ഉം പൊതുജനങ്ങളുടെ കണ്‍മുന്നില്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 'കേരളത്തില്‍ സംഭവിക്കുന്നത് സ്വാഭാവികമായ ഒരു പ്രവൃത്തിയല്ല. സുരക്ഷയ്ക്കും ശാസ്ത്രീയ ആസൂത്രണത്തിനും പകരം വേഗതയ്ക്കും ലാഭത്തിനും മുന്‍ഗണന നല്‍കിയ ഒരു സംവിധാനത്തിന്റെ ഫലമാണിത്', അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ചില റോഡ് പദ്ധതികള്‍ക്ക് കിലോമീറ്ററിന് 45 കോടി രൂപ വരെ വില നല്‍കിയിട്ടുണ്ടെന്നും ഇത് ഒരു 'ഹൈവേ അഴിമതി' ആണെന്നും അദ്ദേഹം പറഞ്ഞു. ഈ അഴിമതി ആകസ്മികമല്ല, മറിച്ച് 2016 ല്‍ മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ഹൈബ്രിഡ് ആന്വിറ്റി മോഡലാണ് ഇത് രൂപകല്‍പ്പന ചെയ്ത് നടപ്പിലാക്കുന്നത് എന്നും കെസി വേണുഗോപാല്‍ എംപി കൂട്ടിച്ചേര്‍ത്തു.

വടക്കന്‍ കേരളത്തിലെ എന്‍എച്ച് 66 ലെ അഴിയൂര്‍-വെങ്ങളം സ്‌ട്രെച്ചിന്റെ പദ്ധതിയുടെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി. അദാനി എന്റര്‍പ്രൈസസിന് 1,832 കോടി രൂപക്ക് ഈ പദ്ധതി നല്‍കിയതായും, അഹമ്മദാബാദിലെ വാഗഡ് ഇന്‍ഫ്രാപ്രൊജക്റ്റ്‌സിന് 971 കോടി രൂപക്ക് സബ് കോണ്‍ട്രാക്റ്റ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. ബിഡ് തുകയുടെ പകുതിയോളമാണിത് എന്നും അദ്ദേഹം ആരോപിച്ചു.

അദാനിയുടെ ബിഡ് തുകയായ 45 കോടി രൂപ/കിലോമീറ്ററിനെതിരെ, യഥാര്‍ത്ഥ ചെലവ് 23.7 കോടി രൂപ /കിലോമീറ്ററായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ കൊള്ള നിയമപരമാണെന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 2025-26 വര്‍ഷത്തേക്ക്, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഏകദേശം 2.87 ലക്ഷം കോടി രൂപയുടെ ചെലവ് നിര്‍ദ്ദേശിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമുള്ള വിഹിതം മാത്രം 1.16 ലക്ഷം കോടി രൂപയില്‍ കൂടുതലായിരുന്നു. എന്നാല്‍ ഈ വന്‍തോതിലുള്ള ചെലവ് സുരക്ഷിതമായ റോഡുകള്‍, ഉത്തരവാദിത്തമുള്ള ഭരണം, പൊതു പണത്തിന് മൂല്യം എന്നിവയിലേക്ക് നയിക്കുകയാണോ അതോ പൊതു ഫണ്ടുകള്‍ തിരഞ്ഞെടുത്ത ചിലര്‍ക്ക് സ്വകാര്യ ലാഭമാക്കി മാറ്റുന്ന ഒരു സംവിധാനം സൃഷ്ടിക്കുകയാണോ എന്ന അടിസ്ഥാനപരമായ ചോദ്യം സഭ ചോദിക്കണം എന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ പ്രധാന ഹൈവേ പദ്ധതിയായ 'ഭാരത്മാല പരിയോജന'യെയും അദ്ദേഹം വിമര്‍ശിച്ചു. '2017 ല്‍ അംഗീകരിച്ച ഭാരത്മാല ഒന്നാം ഘട്ടം 2022 ഓടെ പൂര്‍ത്തീകരിക്കേണ്ടതായിരുന്നു, 5.35 ലക്ഷം കോടി രൂപയുടെ ആസൂത്രിത ചെലവുള്ള പദ്ധതി. ഇന്ന്, ഏകദേശം എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, ഈ തുകയുടെ ഏകദേശം 88% ഇതിനകം ചെലവഴിച്ചു. എന്നിട്ടും, ആസൂത്രിതമായ റോഡ് ദൈര്‍ഘ്യത്തിന്റെ പകുതി മാത്രമേ യഥാര്‍ത്ഥത്തില്‍ നിര്‍മ്മിച്ചിട്ടുള്ളൂ'', അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+