കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമ സഭയിലെ കൈയാങ്കളി: 6 പ്രതിപക്ഷ എം എല്‍ എമാര്‍ കുറ്റക്കാരെന്ന് ക്രൈംബ്രാഞ്ച്

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെ നിയമ സഭയിലുണ്ടായ കൈയ്യാങ്കളിയില്‍ ആറ് പ്രതിപക്ഷ എം എല്‍ എമാര്‍ കുറ്റക്കാരാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്, കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നി എം എല്‍ എമാര്‍ക്കെതിരെയാണ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പെച്ചെന്നാരോപിച്ചാണ് കേസ്. ഒരുമാസം മുന്‍പാണ് ഇതുമായി ബന്ധപ്പെട്ട് എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ സമര്‍പ്പിച്ചത്.

കേസെടുത്തിരിക്കുന്നത്

കേസെടുത്തിരിക്കുന്നത്

ബജറ്റ് അവതരണത്തിനിടെ നിയമ സഭയിലുണ്ടായ കൈയ്യാങ്കളിയില്‍ ആറ് പ്രതിപക്ഷ എം എല്‍ എമാര്‍ കുറ്റക്കാരാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ക്രൈംബ്രാഞ്ചാണ് കുറ്റക്കാരെ കണ്ടെത്തിയത്.

കുറ്റക്കാരായ എം എല്‍ എമാർ

കുറ്റക്കാരായ എം എല്‍ എമാർ

വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്, കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നി എം എല്‍ എമാര്‍ക്കെതിരെയാണ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്.

പൊതുമുതല്‍ നശിപ്പിച്ചതിന്

പൊതുമുതല്‍ നശിപ്പിച്ചതിന്

രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പെച്ചെന്നാരോപിച്ചാണ് കേസ്. ഒരുമാസം മുന്‍പാണ് ഇതുമായി ബന്ധപ്പെട്ട് എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ സമര്‍പ്പിച്ചത്.

കൈയാങ്കളി നടന്നത്

കൈയാങ്കളി നടന്നത്

മാര്‍ച്ച് 13 ആണ് നിയമസഭയില്‍ കൈയ്യാങ്കളി നടന്നത്. ബാര്‍കോഴ കേസില്‍ ആരോപണവിധേയനായ ധനകാര്യ മന്ത്രിയായിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിക്കാന്‍ തടയാന്‍ ശ്രമിച്ചതിനിടയിലാണ് കൈയ്യാങ്കളി നടന്നത്.

കേസ് അന്വേഷണം

കേസ് അന്വേഷണം

ഇതുമായി ബന്ധപ്പെട്ട് ആദ്യം സിറ്റി പോലിസാണ് അന്വേഷണം നടത്തിയത്. എന്നാല്‍ ഈ അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ട് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍, സാക്ഷികള്‍, തുടങ്ങിയവരില്‍ നിന്നും എടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.

എം എല്‍ എയുടെ പ്രതികരണം

എം എല്‍ എയുടെ പ്രതികരണം

കേസെടുക്കുന്നുണ്ടെങ്കില്‍ ആദ്യം വനിത എം എല്‍ എമാരെ അപമാനിച്ചനര്‍ക്കെതിരെ കേസെടുക്കണമെന്ന് ഇ പി ജയരാജന്‍ പ്രതികരിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ലഭ്യമാണ്. പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ കള്ളക്കേസാണ് എടുത്തിരിക്കുന്നത്. പ്രതിപക്ഷത്തിന് നീതി ലഭിക്കണം. വാര്‍ത്ത കണ്ടപ്പോഴാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പറഞ്ഞു.

English summary
Kerala niyamasabha budje presentation, case against 6 opposition mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X