'അസഭ്യം പറഞ്ഞും' പിസി ജോര്‍ജ്ജ് കേരള നിയമസഭയുടെ ചരിത്രത്തിലിടം നേടി, എങ്ങനെയെന്ന് കാണൂ
തിരുവനന്തപുരം: എതിരാളികള്‍ക്ക് നേരെ കടുത്ത ഭാഷ പ്രയോഗിയ്ക്കുകയും ഒട്ടേറെ തവണ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത പിസി ജോര്‍ജ്ജിനെ സഭ താക്കീത് ചെയ്തതും ചരിത്രമാകുന്നു. ഗൗരിയമ്മയ്‌ക്കെതിരെ ജോര്‍ജ്ജ് നടത്തിയ പരാമര്‍ശത്തിനാണ് നിയമസഭ അദ്ദേഹത്തെ താക്കീത് ചെയ്തത്. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അംഗത്തെ താക്കീത് ചെയ്യുന്നത്. ഈ ചരിത്രവും ഇനി ജോര്‍ജ്ജിന്റെ പേരില്‍ കുറിയ്ക്കപ്പെടും.
നിയമസഭയുടെ തീരുമാനം താന്‍ ആദരവോടെ സ്വീകരിയ്ക്കുന്നു എന്നാണ് പിസി ജോര്‍ജ്ജിന്റെ പ്രതികരണം. കെ മുരളീധരന്‍ അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റിയാണ് ജോര്‍ജ്ജിനെ താക്കീത് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരുന്നത്. പിസി ജോര്‍ജ്ജിനെ താക്കീത് ചെയ്യുന്നതായുള്ള പ്രമേയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയില്‍ അവതരിപ്പിച്ചു. ഇതോടെ സഭയ്ക്ക് പുറത്ത് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ സഭയില്‍ ശാസിയ്ക്കപ്പെടുന്ന ആദ്യ എംഎല്‍എ ആയി ജോര്‍ജ്ജ് മാറി...

സഭയ്ക്ക് പുറത്ത് നടത്തിയ പരാമര്‍ശം
നിയമസഭയ്ക്ക് പുറത്ത് നടത്തിയ പരാമര്‍ശത്തിലാണ് പിസി ജോര്‍ജ്ജിന് സഭയ്ക്കുള്ളില്‍ വച്ച് ശാസന കേള്‍ക്കുന്നത്. ഇത്തരത്തില്‍ സഭയില്‍ ശാസിയ്ക്കപ്പെുന്ന ആദ്യ എംഎല്‍എയാണ് പിസി ജോര്‍ജ്ജ്.

ഇതാണ് കാരണം
കെ ആര്‍ ഗൗരിയമ്മയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനാണ് പിസി ജോര്‍ജ്ജിനെതിരെ നടപടിയുണ്ടായത്. 2013 മാര്‍ച്ച് 14നാണ് ജോര്‍ജ്ജ് വിവാദ പരാമര്‍ശം നടത്തുന്നത്. കെബി ഗണേഷ് കുമാറിനെതിരായി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഗൗരിയമ്മ മറുപടി നല്‍കിയിരുന്നു. തുടര്‍ന്ന് ഒരു മാധ്യമപ്രവര്‍ത്തകനോട് സംസാരിച്ച പിസി ജോര്‍ജ്ജ് ഒളിക്യാമറയുണ്ടെന്നറിയാതെ ഗൗരിയമ്മയ്‌ക്കെതിരെ തുറന്നടിയ്ക്കുകയായിരുന്നു

ഇതാണ് പറഞ്ഞത്
അവര്‍ക്ക് തൊണ്ണൂറ് വയസായി, സ്ത്രീയാണെന്ന ബഹുമാനം കൊടുത്തേക്കാം. പക്ഷേ അവരുടെ കൈയ്യിലിരിപ്പ് മോശമാണ്. വീട്ടിലിരിയ്‌ക്കേണ്ട സമയത്ത് ആംബുലന്‍സുമായി വോട്ട് പിടിയ്ക്കാന്‍ ഇറങ്ങുകയാണ്- ഇതായിരുന്നു ജോര്‍ജ്ജിന്റെ പ്രതികരണം

ജോര്‍ജ്ജ് പറയുന്നു
സഭയുടെ തീരുമാനത്തെ താന്‍ ആദരവോടെ കാണുന്നുവെന്നാണ് ജോര്‍ജ്ജ് പറഞ്ഞത്

സമ്മതിയ്ക്കുന്നു
തന്റെ വീട്ടിലിരുന്നാണ് താന്‍ പരാമര്‍ശം നടത്തിയതെന്നും ജോര്‍ജ്ജ് പറയുന്നു. അസഭ്യവാക്ക് ഉപയോഗിച്ചതും ജോര്‍ജ്ജ് സമ്മതിയ്ക്കുന്നുണ്ട്

അയോഗ്യനാക്കും മുന്‍പേ
ജോര്‍ജ്ജിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാന്‍ ശ്രമം നടക്കുമ്പോളാണ് സഭയുടെ താക്കീത്












Click it and Unblock the Notifications