കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘികളെ നാണം കെടുത്തി മലയാളികൾ...ഫേസ്ബുക്കിൽ പൂരം പൊടിപൂരം...കേരളം നമ്പർ വൺ ആണ് മച്ചാ...!

  • By Anamika
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തില്‍ ആര്‍എസ്എസ്- സിപിഎം സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഒറ്റയ്ക്കും തെറ്റയ്ക്കുമായി നാളുകളായി നടക്കുന്നുണ്ട്. എന്നാല്‍ തിരുവനന്തപുരത്ത് അടുത്തിടെ ആര്‍എസ്എസ് നേതാവ് രാജേഷ് കൊല്ലപ്പെട്ടതിന് ശേഷം കേരളം സാക്ഷ്യം വഹിക്കുന്നത് ഞെട്ടിക്കുന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കലിനാണ്. അഖിലേന്ത്യാ തലത്തിലുള്ള ഭരണസ്വാധീനവും മറ്റ് മാര്‍ഗങ്ങളും ഉപയോഗിച്ച കേരളത്തെ താറടിച്ച് കാണിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ബാധം തുടരുകയാണ്. ഇത് കണ്ട് കയ്യും കെട്ടി ഇരിക്കുകയല്ല മലയാളികള്‍. ബിജെപി ഭരിക്കുന്ന മറ്റേത് സംസ്ഥാനത്തേക്കാളും മുന്നിലാണ് കേരളം എന്ന ക്യാംപെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ തകര്‍ക്കുകയാണ്.

ദിലീപിന് വേണ്ടി ജീവന്‍ വരെ നല്‍കും..?? അത് കാവ്യയോ മീനാക്ഷിയോ അല്ല...! ഒറ്റയാള്‍ പോരാട്ടം..!ദിലീപിന് വേണ്ടി ജീവന്‍ വരെ നല്‍കും..?? അത് കാവ്യയോ മീനാക്ഷിയോ അല്ല...! ഒറ്റയാള്‍ പോരാട്ടം..!

ദിലീപിന് വേണ്ടി രക്ഷകനെത്തും...? എന്ത് വില കൊടുത്തും പുറത്തിറക്കും ?? അണിയറയിലെ കരുനീക്കങ്ങളിങ്ങനെ..ദിലീപിന് വേണ്ടി രക്ഷകനെത്തും...? എന്ത് വില കൊടുത്തും പുറത്തിറക്കും ?? അണിയറയിലെ കരുനീക്കങ്ങളിങ്ങനെ..

ഹേറ്റ് ക്യാംപെയ്ന്‍

ഹേറ്റ് ക്യാംപെയ്ന്‍

ദേശീയ മാധ്യമങ്ങളുടെ കൂട്ട് പിടിച്ച് കേരളത്തിനെതിരെ സംഘപരിവാര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹേറ്റ് ക്യാംപെയ്ന്‍ നടത്തുകയാണ്. ദ കില്ലിംഗ് ഫീല്‍ഡ്‌സ് ഓഫ് കേരള എന്ന പേരില്‍ വാര്‍ത്തകള്‍ പടച്ച് വിട്ടത് ക്രമസമാധാനത്തിന് കേരളത്തിന് ഒന്നാം സ്ഥാനം നല്‍കിയ അതേ ഇന്ത്യ ടുഡേ ചാനല്‍ ആയിരുന്നു.

കേരളം ചെറുക്കുന്നു

കേരളം ചെറുക്കുന്നു

സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ ഇതുവരെ ചെറുത്ത അതേ കരുത്തോടെ കേരളം ഇത്തരം കള്ളപ്രചരണങ്ങളേയും ചെറുക്കുകയാണ്. കേരളത്തില്‍ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും നടക്കുന്നില്ല എന്നല്ല, മറിച്ച് കേരളം രാജ്യത്തെ മറ്റേത് സംസ്ഥാനത്തേക്കാളും ക്രമസമാധാന പാലനത്തില്‍ മുന്നിലാണെന്നതാണ് വാദം.

പ്രൊഫൈല്‍ പിക്ചർ ക്യാംപെയ്‌ൻ

പ്രൊഫൈല്‍ പിക്ചർ ക്യാംപെയ്‌ൻ

കേരളത്തിന് പിന്തുണയുമായി മലയാളികള്‍ തുടക്കമിട്ട പ്രൊഫൈല്‍ പിക്ചർ ക്യാംപെയ്‌ന് വലിയ പിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇടത്പക്ഷ അനുയായികള്‍ മാത്രമല്ല, കാവി രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരെല്ലാം ഈ പ്രചാരണത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു.

തരംഗമാവുന്നു

തരംഗമാവുന്നു

കേരളം ഇന്ത്യയില്‍ ഒന്നാമതെന്ന് കാണിക്കുന്ന പ്രൊഫൈല്‍ പിക്ചര്‍ ഫ്രെയിം ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഇതൊരു തരത്തിലുള്ള പ്രതിരോധമാണ് എന്ന തിരിച്ചറിവ് പോലെ കേരളത്തിനകത്തും പുറത്തുമുള്ള മലയാളികള്‍ ഈ ക്യാംപെയ്‌ന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു.

ആവർത്തിക്കുന്ന കള്ളങ്ങൾ

ആവർത്തിക്കുന്ന കള്ളങ്ങൾ

കേരളത്തില്‍ സിപിഎം മാത്രം ആളെക്കൊല്ലുന്നു എന്ന തരത്തിലാണ് ദേശീയതലത്തില്‍ സംഘപരിവാര്‍ പ്രചാരണം നടത്തുന്നത്. വര്‍ഗീയ കലാപത്തിന്റെ കാര്യത്തില്‍ കേരളം ഒന്നാമതെന്ന് വരെ പറയാന്‍ ഇക്കൂട്ടര്‍ മടി കാണിച്ചില്ല. പ്രസംഗ വേദികളില്‍ മാത്രമല്ല മറിച്ച് പാര്‍ലമെന്റില്‍ പോലും ഇത്തരം കള്ളങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു.

അർണബിന് കിട്ടിയ പണി

അർണബിന് കിട്ടിയ പണി

സംഘപരിവാറിന്റെ ആശിര്‍വാദത്തോടെ പ്രവര്‍ത്തിക്കുന്ന അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി കേരളത്തിനെതിരായ പ്രചാരണത്തിന് വന്‍ പ്രാധാന്യമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. കളി മൂത്തപ്പോള്‍ മലയാളികള്‍ അര്‍ണബിനും കൊടുത്തു നല്ല ചിമിട്ടന്‍ പണി.

പുവര്‍ റിവ്യൂ

പുവര്‍ റിവ്യൂ

റിപ്പബ്ലിക്ക് ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ പുവര്‍ റിവ്യൂ രേഖപ്പെടുത്തിയാണ് മലയാളി പണി തുടങ്ങിയത്. കഴിഞ്ഞ ദിവസം 4.7 ആയിരുന്ന ഫേസ്ബുക്ക് പേജ് റേറ്റിംഗ് വൈകിട്ട് ആകുമ്പോഴേക്ക് 2.3 വരെ ആയി കുറച്ച് കൊടുത്തു മലയാളികള്‍.ഇതോടെ ഗുഡ് വില്‍ അക്കൗണ്ടില്‍ കോടികളുടെ നഷ്ടം വരുമെന്ന് മനസ്സിലാക്കിയ ഗോസ്വാമി ഫേസ്ബുക്ക് പേജിലെ റിവ്യൂ ഓപ്ഷന്‍ പിന്‍വലിച്ചു.

പണിക്ക് പിന്നാലെ പണി

പണിക്ക് പിന്നാലെ പണി

കുറച്ച് സമയത്തിന് ശേഷം റിവ്യൂ ഓപ്ഷൻ തിരികെ കൊണ്ടുവന്നതോടെ മലയാളികൾ പണി വീണ്ടും തുടങ്ങി. അർണബിന് സഹായവുമായി 5 റേറ്റിംഗ് നൽകിക്കൊണ്ട് സംഘപരിവാറുകാരും രംഗത്തുണ്ട്. പക്ഷേ അതുകൊണ്ടൊന്നും മലയാളികളെ അത്ര പെട്ടെന്ന് തോല്‍പ്പിക്കാന്‍ ഗോസ്വാമിക്കാവില്ല. അടുത്ത പണി പിറകേ വന്നു.

വെറുതേ വിടില്ലാന്ന്..

വെറുതേ വിടില്ലാന്ന്..

ഗൂഗിള്‍ മാപ്പിലെ റിപ്പബ്ലിക് ടിവിയുടെ പേജില്‍ പുവര്‍ റിവ്യു രേഖപ്പെടുത്തി തുടങ്ങി മലയാളികള്‍. റേറ്റിംഗ് രേഖപ്പെടുത്തല്‍ മാത്രമല്ല കണക്കിന് പൊങ്കാലയുമുണ്ട്. പ്ലേസ്‌റ്റോറില്‍ നിന്നും ചാനല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തും റേറ്റിംഗ് മഹാമഹം പുരോഗമിക്കുന്നു.ഫേസ്ബുക്ക് പേജില്‍ വരുന്ന വാര്‍ത്തകള്‍ക്ക് താഴെ അര്‍ണബിനും ചാനലിനും മലയാളികള്‍ കണക്കിന് കൊടുക്കുന്നുണ്ട്.

ബിജെപി അജണ്ട

ബിജെപി അജണ്ട

ദേശീയ തലത്തില്‍ കേരളത്തിനെതിരെ വികാരം സൃഷ്ടിക്കുന്ന ബിജെപി അജണ്ട അതുപോലെ തന്നെ ഏറ്റെടുത്തിരിക്കുകയാണ് അര്‍ണബിന്റെ ചാനല്‍. മലയാളികള്‍ കൗസ്വാമി എന്ന് അര്‍ണബിനെ വിളിക്കുന്നത് വെറുതേ അല്ല എന്നാണ് ചാനല്‍ വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തെ പാകിസ്ഥാനോട് ഉപമിച്ച നേരത്തെ ടൈംസ് നൗ ചാനലിനെതിരെയും മലയാളികള്‍ കൂട്ടമായി പ്രതികരിച്ചിരുന്നു.

ഒറ്റക്കെട്ടായി കേരളം

ഒറ്റക്കെട്ടായി കേരളം

2014ലെ തിരഞ്ഞെടുപ്പിൽ മോദി പ്രഭാവം രാജ്യമൊട്ടാകെ അലയടിച്ചപ്പോഴും ആ ഒഴുക്കില്‍ മുങ്ങിപ്പോകാത്ത തുരുത്തായിരുന്നു കേരളം. സംഘപരിവാര്‍ രാഷ്ട്രീയത്തെ മലയാളി എന്നും ഒരകലത്ത് സൂക്ഷിച്ചു. അതിന് രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌ക്കാരികവുമായ പല കാരങ്ങളുണ്ട്. ഇതൊക്കെ ഇല്ലാതാക്കി കേരളത്തെ താറടിച്ച് കാണിക്കാനുള്ള ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കുന്നത് പ്രതീക്ഷ പകരുന്നതാണ്.

English summary
Kerala number one campaign in facebook is viral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X